തീ​ര​ദേ​ശം കൊ​ടുംവ​റു​തി​യി​ൽ; മത്‌സ്യ ലഭ്യതയില്ലാതായിട്ട് മൂന്ന് മാസം; സൗജന്യ റേഷനെങ്കിലും നൽകണമെന്ന് തൊഴിലാളികൾ

ചെ​ല്ലാ​നം: തീ​ര​ദേ​ശം വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ക്കാ​ല​മാ​യി മ​ത്സ്യല​ഭ്യ​ത ഇ​ല്ലാ​താ​യി​ട്ട്.​വ​ള്ള​മി​റ​ക്കു​ന്ന​തി​ന്‍റെ ചെല​വ് തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

വ​ൻതോ​തി​ൽ ചെ​മ്മി​നും ചാ​ള​യും ല​ഭി​ക്കേ​ണ്ട സ​മ​യ​ത്താണ് ഒ​രു മീ​നും ല​ഭി​ക്കാ​തെ ജ​നം വ​ല​യു​ന്ന​ത്. ചെ​ല്ലാ​നം ഹാ​ർ​ബ​ർ, പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, തൈ​ക്ക​ൽ ബി​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം അഞ്ഞൂറോ​ളം വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്.

ലൈ​ലാ​ന്‍റ് വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും മു​റി​വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സ്യബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ന്ന​ത്.​ നി​ല​വി​ൽ അ​ൻ​പ​തി​ൽ താ​ഴെ വ​ള്ള​ങ്ങ​ളെ ക​ട​ലി​ൽ പോ​കു​ന്നു​ള്ളു.​ ഇ​വ​ർ​ക്കാ​ക​ട്ടെ അ​ഞ്ചോ ആ​റോ ക​ലോ മീ​നും ചെ​റി​യ അ​ള​വി​ൽ ഞ​ണ്ടും മാ​ത്ര​മെ ല​ഭി​ക്കു​ന്നു​ള്ളു.

മ​ത്സ്യമേ​ഖ​ല പൂ​ർ​ണ്ണ​മാ​യും വ​റു​തി​യി​ലാ​യ​തോ​ടെ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ്ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല.

ചെ​റി​യ തോ​തി​ൽ മ​ത്സ്യ​ങ്ങ​ൾ ല​ഭിക്കുന്നു​ണ്ടെ​ങ്കി​ലും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്് മ​ത്സ്യ​ങ്ങ​ളു​ടൈ ശ​രീ​രം വി​ണ്ടുകീ​റു​ന്ന രോ​ഗം വ്യാ​പ​ക​മാ​ക്കു​ന്ന​ത് ഉ​ൾ​നാ​ട​ൻ​മ​ത്സ്യ​മേ​ഖ​ല​യേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യിരി​ക്കു​ക​യാ​ണ്.

അ​ടി​യ​ന്തര​മാ​യി സൗ​ജ​ന്യ റേ​ഷ​നെ​ങ്കി​ലും ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Related posts

Leave a Comment