നെ​ടു​മ്പാ​ശേ​രി​യി​ൽ 20 ലക്ഷത്തിന്‍റെ വി​ദേ​ശ​ക​റ​ൻ​സി​യു​മാ​യി പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥൻ പി​ടി​യി​ൽ

നെ​ടു​മ്പാ​ശേ​രി: അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 20 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പി​ടി​യി​ലാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ ഡോ​ള​ർ, ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​ർ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 12 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും എ​ട്ട് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​വും പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മാ​ലി​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി സെ​യ്ദ് വാ​ജി​ദാ​ണ് ക​റ​ൻ​സി​യു​മാ​യി പി​ടി​യി​ലാ​യ​ത്. 12 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന യു​എ​സ് ഡോ​ള​ർ ഇ​യാ​ൾ ബാ​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts