അനുയായിയുടെ കരണം അടിച്ചുപൊട്ടിച്ച സിദ്ധ രാമയ്യ വിവാദത്തില്‍ ! സമൂഹമാധ്യമങ്ങളില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയ്‌ക്കെതിരേ വന്‍ പ്രതിഷേധം; വീഡിയോ വൈറല്‍…

അനുയായിയുടെ കരണം അടിച്ചു പൊട്ടിച്ച കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.നിരവധി പേരാണ് സിദ്ധരാമയ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങി പോകുമ്പോഴാണ് സിദ്ധരാമയ്യ അനുയായിയുടെ കരണത്തടിക്കുന്നത്.

ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിദ്ധാരമയ്യ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഇതിനു ശേഷം തിരിച്ചു പോകുമ്പോഴായിരുന്നു അനുയായിയുടെ കരണത്തടിച്ചത്.

അനുയായിയുടെ വാക്കുകളില്‍ കുപിതനായ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ശേഷം അനുയായിയെ തളളി ഇരുവരും മുന്നോട്ടുപോകുന്നതും കാണാം. അടികിട്ടിയ അനുയായി പിന്നീട് മാറി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നലെയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്തൊക്കെയായാലും കരണത്തടി സംഭവം സിദ്ധരാമയ്യയെ പുലിവാലു പിടിപ്പിച്ചിരിക്കുകയാണ്.

Related posts