വ​നി​താ ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത; താ​ലി​മാ​ല തി​രി​കെ കി​ട്ടി; എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി രേ​ഖ

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ന​ഷ്ട​പെ​ട്ട പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി​യു​ടെ താ​ലി​മാ​ല വ​നി​താ ക​ണ്ട​ക്ട​റു​ടെ സ​ത്യ​സ​ന്ധ​ത മൂ​ലം തി​രി​കെ ല​ഭി​ച്ചു. കൊ​ട്ടാ​ര​ക്ക​ര – പാ​രി​പ്പ​ള്ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് ബ​സി​ലെ ക​ണ്ട​ക്ട​റാ​യ രാ​ഖി ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് കൊ​ട്ടാ​ര​ക്ക​ര സ്റ്റാ​ന്‍റി​ൽ ബ​സ് പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഊ​ണ് ക​ഴി​ച്ച് അ​ടു​ത്ത ട്രി​പ്പ് പോ​കു​ന്ന​തി​നാ​യി ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​ർ സീ​റ്റി​ൽ ഒ​രു മാ​ല കി​ട​ക്കു​ന്ന വി​വ​രം രാ​ഖി​യോ​ട് പ​റ​യു​ന്ന​ത്.

യാ​ത്ര​ക്കാ​രെ കൊ​ണ്ട് ത​ന്നെ മാ​ല എ​ടു​പ്പി​ച്ച ശേ​ഷം ഡ്രൈ​വ​ർ ബി.​എ​ൻ. സു​ധീ​റി​നോ​ട് വി​വ​രം പ​റ​ഞ്ഞു. പി​ന്നീ​ട് കൊ​ട്ടാ​ര​ക്ക​ര സ്റ്റാ​ന്‍​ഡി​ൽ വി​വ​രം അ​റി​യി​ച്ച ശേ​ഷം ബ​സി​ന്‍റെ​ട്രി​പ്പ് അ​വ​സാ​നി​ച്ച് ബ​സ് ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ എ​ത്തി​യ​പ്പോ​ൾ മാ​ല സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മ​ക്ക​ളെ ഡോ​ക്ട​റെ കാ​ണി​ക്കു​ന്ന​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ മൈ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യ രേ​ഖ​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്. കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച ശേ​ഷം സ്വ​കാ​ര്യ ബ​സി​ൽ കോ​ള​നി ജം​ഗ്ഷ​നി​ൽ ബ​സി​റ​ങ്ങി ഓ​ട്ടോ​യി​ൽ ക​യ​റി വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് താ​ലി​മാ​ല കാ​ണാ​താ​യ വി​വ​രം രേ​ഖ അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് വ​ന്ന ഓ​ട്ടോ​യി​ലും ആ​ശു​പ​ത്രി​യി​ലും യാ​ത്ര ചെ​യ്ത സ്വ​കാ​ര്യ ബ​സി​ലും തി​ര​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് പ​രി​ച​യ​ക്കാ​ര​നാ​യ ഒ​രു സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ മു​ഖേ​ന വി​ഷ​യം പ്ര​ച​രി​പ്പി​ച്ചു. ചാ​ത്ത​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും മാ​ല കി​ട്ടി​യ അ​റി​യി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു.​ഇ​ത് സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ട​യാ​ള സ​ഹി​തം രേ​ഖ ബു​ധ​നാ​ഴ്ച രാ​വി​ലെ ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഡി​പ്പോ അ​ധി​കൃ​ത​രി​ൽ നി​ന്നും മാ​ല തി​രി​കെ വാ​ങ്ങു​ക​യു​മാ​യി​രു​ന്നു.

രാ​ഖി​യെ നേ​രി​ൽ കാ​ണാ​നാ​കാ​ത്ത​തി​ലു​ള്ള വി​ഷ​മ​വു​മാ​യി അ​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് ന​ന്ദി പ​റ​ഞ്ഞ ശേ​ഷം കെ ​എ​സ്ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ​ക്ക് മു​ഴു​വ​ൻ ന​ന്ദി പ​റ​ഞ്ഞാ​ണ് മാ​ല​യു​മാ​യി രേ​ഖ തി​രി​കെ പോ​യ​ത്.

Related posts

Leave a Comment