കൊ​ച്ചി​യി​ൽ ഫ്ളാ​റ്റി​ൽ തീ​പി​ടി​ത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി; ച​ന്ദ​ന​ത്തി​രി​യി​ൽ​നി​ന്നും തീ​പ​ട​ർ​ന്ന​താ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

കൊ​ച്ചി: കൊ​ച്ചി​യി​ൽ ഫ്ളാ​റ്റി​ൽ തീ​പി​ടി​ത്തം, ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ പ​ന​ന്പി​ള്ളി ന​ഗ​റി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണു തീ​പി​ടി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഏ​റെ​നേ​രം എ​ടു​ത്താ​ണു തീ​യ​ണ​ച്ച​ത്. അ​ഞ്ചാം നി​ല​യി​ൽ താ​മ​സി​ച്ചു​വ​ന്ന കു​ടും​ബം ക​ത്തി​ച്ചു​വ​ച്ചി​രു​ന്ന ച​ന്ദ​ന​ത്തി​രി​യി​ൽ​നി​ന്നും തീ ​കി​ട​ക്ക​യി​ലേ​ക്കു പ​ട​ർ​ന്ന​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. സം​ഭ​വ​ത്തി​ൽ ഫ്ളാ​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു. തീ ​മ​റ്റ് ഫ്ളാ​റ്റു​ക​ളി​ലേ​ക്കു പ​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ വ​ൻ ദു​ര​ന്തം സം​ഭ​വി​ച്ചേ​നെ.

Related posts