പുല്ലാണ് പ്രശ്‌നം! കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരുമിച്ചു നടത്താമെന്ന് ജിസിഡിഎ; എതിര്‍പ്പ് ഉന്നയിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ്‌

കൊ​ച്ചി: ഇ​ന്ത്യ- വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ വേ​ദി സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല.

ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​യ ജി​സി​ഡി​എ, കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

പു​ൽ​ത്ത​കി​ടി​ക്ക് (ട​ർ​ഫ്) പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ങ്കി​ൽ ക്രി​ക്ക​റ്റും ഫു​ട്ബോ​ളും ഒ​രു​മി​ച്ചു ന​ട​ത്താ​മെ​ന്ന നി​ല​പാ​ടാ​ണ് ജി​സി​ഡി​എ മു​ന്നോ​ട്ടു വ​ച്ച​ത്. മു​ൻ​പ് ഇ​ങ്ങ​നെ മ​ത്സ​രം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക്രി​ക്ക​റ്റ് ന​ട​ത്തി​യ ശേ​ഷം ഫു​ട്ബോ​ളി​നാ​യി ഒ​രു​ക്കി ന​ൽ​കാ​മെ​ന്നു കെ​സി​എ​യും വ്യ​ക്ത​മാ​ക്കി. ക്രി​ക്ക​റ്റും ഫു്ട​ബോ​ളും ന​ട​ക്കു​ന്ന​തി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നു കെഎ​ഫ്എ​യും നി​ല​പാ​ട് അ​റി​യി​ച്ച​പ്പോ​ൾ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേഴ്സും യോ​ഗ​ത്തി​ൽ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​ല്ല.

ക്രി​ക്ക​റ്റി​നാ​യി ട​ർ​ഫ് പൊ​ളി​ച്ചാ​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മോ​യെ​ന്ന് അ​റി​യാ​ൻ ജി​സി​ഡി​എ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കും. ഇ​തി​നു ശേ​ഷം മാ​ത്ര​മേ വേ​ദി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കൂ.

മ​ത്സ​രം കൊ​ച്ചി​യി​ൽ ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ​സി​എ സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ർ​ജ് പ​ങ്കു​വെ​ച്ച​ത്. വി​വാ​ദ​മു​ണ്ടാ​ക്കി ക​ളി ന​ട​ത്തി​ല്ലെ​ന്നു രാ​വി​ലെ കെ​സി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ക്രി​ക്ക​റ്റ് ന​ട​ത്തു​ന്ന​തി​ൽ ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​തി​ർ​പ്പ് ഉ​യ​രാ​ത്ത​താ​ണ് മ​ത്സ​രം കൊ​ച്ചി​യി​ൽ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത ഉ​യ​ർ​ത്തി​യ​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടും ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. മ​ത്സ​രം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മാ​റ്റാ​ൻ ഇ​ന്ന​ലെ കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ നി​ർ​ദേ​ശം വ​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് ഇ​നി​യും അ​റി​യാ​നു​ണ്ട്. മ​ത്സ​രം കൊ​ച്ചി​യി​ൽ വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞാ​ൽ വേ​ദി മാ​റ്റു​മെ​ന്നു ജി​സി​ഡി​എ​യും കെ​സി​എ​യും വ്യ​ക്ത​മാ​ക്കി.

Related posts