കൊച്ചി മെട്രോ സ്റ്റേഷനിലെത്തുന്നവരെ സ്വാഗതം ചെയ്യാനും സംശയംദുരീകരിക്കാനും  റോബോട്ടുകൾ; കുട്ടികൾക്കൊപ്പം പാട്ടുപാടാനും നൃത്തം ചെയ്യാനും തയാർ…

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കൊ​ച്ചി മെ​ട്രോ​യ്ക്കാ​യി റോ​ബോ​ട്ടു​ക​ൾ നി​ർമി​ക്കുന്നു. ആ​ദ്യഘ​ട്ട​ത്തി​ൽ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഷ​നി​ലാ​ണ് സ്വ​ത​ന്ത്ര റോ​ബോ​ട്ട് സ്ഥാ​പി​ക്കു​ക. ഇ​തു സംബന്ധിച്ച് കെഎംആ​ർഎ​ലും അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നിയ​റിംഗ് കോ​ളജും ധാ​ര​ണ​യാ​യി. മെ​ട്രോ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്നവരെ റോ​ബോ​ട്ട് സ്വാ​ഗ​തം ചെ​യ്യും. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് അ​വ​രു​ടെ ഏ​തു സം​ശ​യ​ങ്ങ​ളും ദു​രീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രമൊ​രു​ക്കും. കു​ട്ടി​ക​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ​ പാ​ട്ടുപാ​ടി കൊടുക്കും. അ​വ​രോ​ടൊ​പ്പം നൃ​ത്തം ചെ​യ്യാ​നും റോ​ബോ​ട്ട് ത​യാ​റാ​ണ്. യാ​ത്ര​ക്കാ​രു​ടെ സം​ശ​ങ്ങ​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മ​റു​പ​ടി ന​ൽ​കും. യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന പ​രാ​തി​ക​ൾ ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ക്കാ​നും ഇ​ല്ലെ​ങ്കി​ൽ വേ​ണ്ട​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​നും റോ​ബോ​ട്ടു​ക​ൾ​ക്ക് ക​ഴി​യും. എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും റോ​ബോ​ട്ടു​ക​ൾ സ്ഥാ​പി​ക്കുക്കാൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് ബു​ക്കിംഗ് സം​വി​ധാ​നം ഈ ​റോ​ബോ​ട്ടു​ക​ൾ വ​ഴി ന​ട​ത്താനാകും. അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പുരോഗമിക്കു​ക​യാ​ണ്. റോ​ബോ​ട്ടു​ക​ളു​ടെ ചാ​ർ​ജ് തീ​ർ​ന്നു ക​ഴി​ഞ്ഞാ​ൽ ഇ​തു ത​നി​യെ…

Read More

അതിവേഗം ബഹുദൂരം..!  വേഗതയില്‍ മുഖംമിനുക്കി കൊ​ച്ചി മെ​ട്രോ; ആ​ലു​വ -തൈ​ക്കൂ​ടം യാ​ത്ര വെ​റും 43 മി​നി​റ്റി​ൽ

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ട്ടം വ​രെ​യു​ള്ള റീ​ച്ചി​ലെ വേ​ഗ​നി​യ​ന്ത്ര​ണം മാ​റ്റി​യ​തോ​ടെ മെ​ട്രോ യാ​ത്ര​യു​ടെ വേ​ഗ​ത കൂ​ടി. ഇ​നി ആ​ലു​വ​യി​ൽ​നി​ന്ന് തൈ​ക്കൂ​ട​ത്ത് എ​ത്താ​ൻ വെ​റും 43 മി​നി​റ്റ് മ​തി. മെ​ട്രോ റെ​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണു മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ട്ടം വ​രെ​യു​ള്ള റീ​ച്ചി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വേ​ഗ​നി​യ​ന്ത്ര​ണം നീ​ക്കി​യ​ത്. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ മെ​ട്രോ വേ​ഗ​ത കൂ​ട്ടി. പ​ര​മാ​വ​ധി വേ​ഗ​ത​യാ​യ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​രെ മെ​ട്രോ പാ​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ടം വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ​യു​ടെ പു​തി​യ പാ​ത​യി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മ​ണി​ക്കൂ​റി​ൽ 25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രു​ന്നു ട്രെ​യി​നു​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തോ​ടെ 14 മി​നി​റ്റ് കൂ​ടു​ന്പോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ന്നി​രു​ന്ന ട്രെ​യി​നു​ക​ളു​ടെ സ​മ​യം ഏ​ഴു മി​നി​റ്റാ​യി ചു​രു​ങ്ങി. ആ​ലു​വ​യി​ൽ​നി​ന്ന് തൈ​ക്കൂ​ടം​വ​രെ സ​ഞ്ച​രി​ക്കാ​ൻ നേ​ര​ത്തെ 53 മി​നി​റ്റാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Read More

 ഓണം മെട്രോയോടൊപ്പം..! ആ​റ് ദി​വ​സ​ത്തി​നി​ടെ  നാലുലക്ഷം പേർ;  ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത്  90,000 പേർ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി മെ​ട്രോ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച​തി​നു പി​ന്നാ​ലെ മെ​ട്രോ യാ​ത്രി​ക​രു​ടെ എ​ണ്ണം വീ​ണ്ടും 90,000 ക​ട​ന്നു. 91,539 പേ​രാ​ണ് ഇ​ന്ന​ലെ​മാ​ത്രം മെ​ട്രോ യാ​ത്ര ആ​സ്വ​ദി​ച്ച​ത്. തൈ​ക്കു​ട​ത്തേ​യ്ക്കു സ​ർ​വീ​സ് ആ​രം​ഭി​ച്ച​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് ഒ​രു ദി​വ​സം യാ​ത്ര ചെ​യ്യു​ന്നവ​രു​ടെ എ​ണ്ണം 90,000 ക​ട​ക്കു​ന്ന​ത്. ആ​ലു​വ​യി​ൽ​നി​ന്നു മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ട് വ​രെ മെ​ട്രോ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​പ്പോ​ൾ പ്ര​തി​ദി​നം 40,000 പേ​രാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി മെ​ട്രോ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച​തും ഓ​ണം പ്ര​മാ​ണി​ച്ച് നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തു​മാ​ണു യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന ഉ​ണ്ടാ​കാ​ൻ കാ​ര​ണം. വെ​റും ആ​റ് ദി​വ​സ​ത്തി​നി​ടെ 4,93,953 പേ​രാ​ണ് മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് തൈ​ക്കു​ട​ത്തേ​ക്കു​ള്ള യാ​ത്രാ സ​ർ​വീ​സ് മെ​ട്രോ ആ​രം​ഭി​ച്ച​ത്. അ​ന്നേ​ദി​നം 65,285 പേ​രും അ​ഞ്ചി​ന് 71,711 യാ​ത്രി​ക​രു​മാ​ണു മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​തെ​ങ്കി​ൽ ആ​റി​ന് 81,000 പേ​രും ഏ​ഴി​ന് 95,285…

Read More

പ​ച്ച​ക്കൊ​ടി വീ​ശി മു​ഖ്യ​മ​ന്ത്രി, കൊ​ച്ചി മെ​ട്രോ തൈ​ക്കൂ​ട​ത്തേ​ക്ക്; 25 വ​രെ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും പാ​ർ​ക്കി​ഗും സൗ​ജ​ന്യം

കൊ​ച്ചി: ന​ഗ​ര​ത്തി​ര​ക്ക് വി​ട്ടു കൊ​ച്ചി മെ​ട്രോ തൈ​ക്കൂ​ട​ത്തേ​ക്കു യാ​ത്ര തു​ട​ങ്ങി. പു​തി​യ മെ​ട്രോ പാ​ത​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ക​ട​വ​ന്ത്ര രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി അ​ധ്യ​ക്ഷ​നാ​യി. മ​ഹാ​രാ​ജാ​സ് കോ​ള​ജ് മു​ത​ൽ തൈ​ക്കൂ​ടം വ​രെ 5.65 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തേ​ക്കു കൂ​ടി​യാ​ണു മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. ഈ ​പാ​ത​യി​ൽ അ​ഞ്ചു സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഉ​ദ്ഘാ​ട​ന ദി​വ​സം ര​ണ്ടു സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കൂ. യാ​ത്ര​ക്കാ​ർ​ക്കു​ള്ള സ​ർ​വീ​സ് ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​നു തു​ട​ങ്ങും. പേ​ട്ട-​എ​സ്എ​ൻ ജം​ഗ്ഷ​ൻ മെ​ട്രോ പാ​ത​യു​ടെ​യും കൊ​ച്ചി വാ​ട്ട​ർ മെ​ട്രൊ​യു​ടെ ആ​ദ്യ ടെ​ർ​മി​ന​ലി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ക്കും. തു​ട​ർ​ന്നു മു​ഖ്യാ​തി​ഥി​ക​ളെ​യും വ​ഹി​ച്ചു മെ​ട്രോ ട്രെ​യി​ൻ തൈ​ക്കൂ​ട​ത്തേ​ക്ക് ആ​ദ്യ സ​ർ​വീ​സ് ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്കൊ​പ്പം ന​ഴ്സു​മാ​രും തു​ട​ർ​ന്നു വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളും ആ​ദ്യ​ദി​ന​ത്തി​ലെ മെ​ട്രോ സ​ർ​വീ​സി​ൻ​റെ ഭാ​ഗ​മാ​വും. എ​റ​ണാ​കു​ളം…

Read More

കൊച്ചി ന​ഗ​രം വി​ട്ടു മെ​ട്രോ ​തൈ​ക്കൂ​ടത്തേക്ക്; ചുവപ്പൻ അഭിവാദത്തോടെ പ​ച്ച​ക്കൊ​ടി വീശാൻ മു​ഖ്യ​മ​ന്ത്രി

കൊ​​​ച്ചി: ന​​​ഗ​​​ര​​​ത്തി​​​ര​​​ക്ക് വി​​ട്ടു കൊ​​ച്ചി മെ​​​ട്രോ ഇ​​​ന്നു തൈ​​​ക്കൂ​​​ട​​​ത്തേ​​​ക്കു യാ​​ത്ര തു​​ട​​ങ്ങും. മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് മു​​​ത​​​ല്‍ തൈ​​​ക്കൂ​​​ടം വ​​​രെ 5.65 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​ത്തേ​​ക്കു കൂ​​ടി​​യാ​​ണ് മെ​​​ട്രോ​ ഓ​​ടി​​ത്തു​​ട​​ങ്ങു​​ന്ന​​ത്. ഇ​​ന്നു രാ​​വി​​ലെ 11ന് ​​മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പു​​​തി​​​യ പാ​​​ത​​​യി​​​ലെ സ​​​ര്‍​വീ​​​സി​​നു പ​​ച്ച​​ക്കൊ​​ടി വീ​​ശും. രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ന്‍​ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഉ​​ദ്ഘാ​​ട​​ന​​ച്ച​​​ട​​​ങ്ങി​​​ല്‍ കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ഹ​​​ര്‍​ദീ​​​പ് സിം​​​ഗ് പു​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​വും. പേ​​​ട്ട-​​​എ​​​സ്എ​​​ന്‍ ജം​​​ഗ്ഷ​​​ന്‍ മെ​​​ട്രോ പാ​​​ത​​​യു​​​ടെ​​​യും കൊ​​​ച്ചി വാ​​​ട്ട​​​ര്‍ മെ​​​ട്രൊ​​​യു​​​ടെ ആ​​​ദ്യ ടെ​​​ര്‍​മി​​​ന​​​ലി​​​ന്‍റെ​​​യും നി​​​ര്‍​മാ​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ക്കും. മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, മേ​​​യ​​​ര്‍ സൗ​​​മി​​​നി ജെ​​​യി​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും. തു​​ട​​ർ​​ന്നു മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളെ​​​യും വ​​​ഹി​​​ച്ചു​ മെ​​ട്രോ ട്രെ​​​യി​​​ന്‍ തൈ​​​ക്കൂ​​​ട​​​ത്തേ​​​ക്ക് ആ​​​ദ്യ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​ക്കൊ​​​പ്പം ന​​​ഴ്സു​​​മാ​​​രും തു​​​ട​​​ര്‍​ന്നു വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ന്തേ​​​വാ​​​സി​​​ക​​​ളും ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ലെ മെ​​​ട്രോ സ​​​ര്‍​വീ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​വും. എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത്,…

Read More

കൊ​ച്ചി മെ​ട്രോ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​രും; കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ തൈ​ക്കൂ​ട​ത്തെ​ത്തും;  ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം അ​തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്തേക്ക് 

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ മു​ത​ൽ തൈ​ക്കൂ​ടം സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള 5.75 കി​ലോ​മീ​റ്റ​ർ പ​രീ​ക്ഷ​ണ ഓ​ട്ടം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​കും പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ക. 40 കി​ലോ​മീ​റ്റ​റാ​ണ് മെ​ട്രോ​യു​ടെ ശ​രാ​ശ​രി വേ​ഗ​ത. പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ ഇ​തി​ലും വേ​ഗ​ത്തി​ൽ മെ​ട്രോ തൈ​ക്കൂ​ട​ത്തെ​ത്തും. ര​ണ്ട് റൗ​ണ്ട് പ​രീ​ക്ഷ​ണ ഓ​ട്ട​മാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. ഇ​തു​ര​ണ്ടും വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നു കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 6.55ന് ​മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ച​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​ത്രം വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച് 8.21ന് ​തൈ​ക്കൂ​ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഇ​വി​ടെ​നി​ന്നു തി​രി​കെ 8.45ന് ​എ​ളം​കു​ളം സ്റ്റേ​ഷ​ൻ​വ​രെ​യാ​യി​രു​ന്നു ആ​ദ്യ റൗ​ണ്ട് പ​രീ​ക്ഷ​ണ ഓ​ട്ടം. ര​ണ്ടാം​ഘ​ട്ട​മാ​യി 11.46ന് ​എ​ളം​കു​ളം സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര 12.40ന് ​തൈ​ക്കൂ​ടം സ്റ്റേ​ഷ​നി​ലെ​ത്തി. അ​വി​ടെ​നി​ന്ന് ഇ​തേ…

Read More

പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷമാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്! കൊച്ചി മെട്രോയിലെ എംഡി മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ ആനന്ദനൃത്തമാടുന്ന പുതുവര്‍ഷാഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പുതുവര്‍ഷത്തെ അത്യധികം ആഘോഷത്തോടെയാണ് ലോകം മുഴുവന്‍ വരവേറ്റത്. പലരും ആഘോഷങ്ങളില്‍ പല തരത്തിലുള്ള വ്യത്യസ്തതകളും പരീക്ഷിച്ചു. ഈയവസരത്തില്‍, കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പുതുവര്‍ഷം ആഘോഷിച്ചതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് മുതല്‍ സ്ഥാപനത്തിലെ പ്യൂണുമാര്‍ വരെയുള്ള ജീവനക്കാര്‍ പോയ വര്‍ഷത്തെ സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ സന്തോഷമറിയിച്ചു നൃത്തമാടുന്ന വീഡിയോ കെ.എം.ആര്‍.എല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. ”2018 ഞങ്ങള്‍ക്കെല്ലാവര്‍ക്കും സംഭവബഹുലമായ വര്‍ഷമായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കു മാത്രമാണ് നന്ദി പറയേണ്ടത്, ഞങ്ങളെ പിന്തുണച്ചതിനും നിലക്കാത്ത ഊര്‍ജത്തിനും. ഇതാ ഞങ്ങളുടെ സന്തോഷവും നന്ദിയും അറിയിക്കുന്നു. എല്ലായ്‌പ്പോഴുമെന്നപോലെ നിങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജീവിതങ്ങളെ ബന്ധിപ്പിക്കുക, പാതകള്‍ കീഴടക്കുക, 2019 ലേക്ക് ഇതാ കൂടുതല്‍ യാത്രകള്‍” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് ഇത്തരമൊരു…

Read More

തുടക്കത്തില്‍ കുതിച്ചുപാഞ്ഞ കൊച്ചി മെട്രോ ഇപ്പോള്‍ കിതയ്ക്കുന്നു ! ആദ്യത്തെ കൗതുകത്തിനു ശേഷം കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു; കേരളത്തിന്റെ അഭിമാന സംരംഭം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ കണക്കുകള്‍ ഇങ്ങനെ…

കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയ്ക്കു വേണ്ടി വളരെ ഭീമമായ തുകയാണ് ചെലവഴിച്ചത്. മെട്രോയുടെ തുടക്കത്തില്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ മാറി. ആദ്യത്തെ കൗതുകത്തിന് ശേഷം മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. എങ്കിലും ഉദ്ഘാടനം ചെയ്ത് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ വരുമാനം നൂറ് കോടിലെത്തി എന്ന പ്രത്യേകതയുമുണ്ട്. മറ്റ് മെട്രോകളുടെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ മികച്ച നേട്ടമാണ് ഇതെന്നാണ് പൊതുവിലയിരുത്തല്‍. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കനുസരിച്ച് കഴിഞ്ഞ നവംബര്‍ വരെ കൊച്ചി മെട്രോ 105.76 കോടി രൂപ വരുമാനമുണ്ടാക്കി. ടിക്കറ്റ് വരുമാനവും ടിക്കറ്റ് ഇതര വരുമാനവും കൂട്ടിയുള്ള കണക്കാണിത്. ഉദ്ഘാടന ദിവസം മുതല്‍ നവംബര്‍ വരെ 49.85 കോടി രൂപ ടിക്കറ്റിതര വരുമാനമായി ലഭിച്ചു. ടിക്കറ്റില്‍ നിന്ന് 55.91 കോടി രൂപ വരുമാനം. മറ്റു മെട്രോകളുമായുള്ള താരതമ്യത്തില്‍ ടിക്കറ്റ് ഇതര വരുമാനത്തില്‍ കൊച്ചി മെട്രോ മുന്നിലാണ്.…

Read More

ഓഫ് ഇല്ല, ഡബിള്‍ഡ്യൂട്ടി എടുത്തതിന്റെ വേതനവുമില്ല; കൊച്ചിമെട്രോയില്‍ ലഭിച്ച ജോലി ഉപേക്ഷിക്കാന്‍ കാരണമെന്തെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി…

കൊച്ചി: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴില്‍ കൊടുത്തത് വിപ്ലവകരമായ ഒരു സാമൂഹിക മാറ്റമായാണ് തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. അന്തര്‍ദേശീയ തലത്തില്‍ വരെ സംഭവം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഈ ജോലി നല്‍കല്‍ വെറും ജനശ്രദ്ധയാകര്‍ഷിക്കാനുള്ള പരിപാടി മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഇടതു സര്‍ക്കാരിനെതിരേ ഉയരുന്നത്.ഈ ചോദ്യം ഉയര്‍ത്തുന്നത് മെട്രോയില്‍ ജോലി ലഭിച്ച ഒരു ട്രാന്‍സ്ജെന്റര്‍ തന്നെയാണ്. തങ്ങള്‍ ചതിക്കപ്പെട്ടു എന്ന വികാരമാണ് ഇവര്‍ പൊതുവേ പങ്കുവെക്കുന്നത്. ഇന്ത്യയ്ക്ക് തന്നെ അഭിമാനമാകുന്ന തീരുമാനം കൈക്കൊണ്ടെങ്കിലും തങ്ങളോടെ വിവേചനപരമായാണ് അധികൃതര്‍ പെരുമാറുന്നതെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു വ്യക്തമാക്കിക്കൊണ്ട് കൊച്ചി മെട്രോയില്‍ ജീവനക്കാരിയായ തീര്‍ത്ഥ സര്‍വികയെന്ന ട്രാന്‍സ്ജെന്‍ഡര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ആഴ്ചയില്‍ ഒരു ദിവസം ലഭിക്കുന്ന അവധി ലഭിക്കാത്തതാണ് ഇവരെ വേദനിപ്പിച്ചത്. ശമ്പളം ലഭിച്ചപ്പോഴാണ് ഓഫ് ഇല്ലെന്ന് അറിയുന്നതെന്നു ഇവര്‍ പറയുന്നു. 26 ദിവസം ജോലി ചെയ്താല്‍…

Read More

മെട്രോ തകര്‍ത്തോടുമ്പോള്‍ ട്രാക്കിലിറക്കാന്‍ കഷ്ടപ്പെട്ടവര്‍ പട്ടിണി മാറ്റാനുള്ള നെട്ടോട്ടത്തില്‍; മലയാളിയുടെ പകുതി കൂലിയ്‌ക്കെത്തിച്ചവര്‍ക്ക് ഇപ്പം ചെയ്ത പണിയുടെ കൂലി പോലുമില്ല; നോക്കുകൂലി യുണിയനുകള്‍ നോക്കി നില്‍ക്കുന്നു

കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ അഭിമാന പദ്ധതിയായി മാറിയ കൊച്ചി മെട്രോ തകര്‍ത്തോടുകയാണ്. പ്രധാനമന്ത്രിയെ കൊണ്ടു വന്ന് മനോഹരമായി ഉദ്ഘാടനവും നടത്തി സംസ്ഥാന സര്‍ക്കാര്‍ മെട്രോ ഓടിച്ചു. ഇ. ശ്രീധരന്‍ എന്ന മെട്രോമാന്‍ നേതൃത്വം നല്‍കിയ പദ്ധതിയ്ക്കായി രാപകലെന്നില്ലാതെ പണിയെടുത്തത് മറുനാടന്‍ തൊഴിലാളികളാണ്. ഉദ്ഘാടന ദിവസം ഇവരെ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ആദരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മെട്രോ വിജയമായപ്പോള്‍ ഇവരെ എല്ലാവരും ബോധപൂര്‍വം അങ്ങു മറന്നു. ഇപ്പോള്‍ പുറത്തു വരുന്ന കഥകള്‍ നെറികേടിന്റേതാണ്. മെട്രോ യാഥാര്‍ഥ്യമാക്കാനായി അഹോരാത്രം പണിയെടുത്ത തൊഴിലാളികള്‍ക്ക് ചെയ്ത പണിക്കുള്ള കൂലി പോലും ലഭിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മെട്രോ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് പത്താം ദിവസവും തുടരുകയാണ്. ഇതേത്തുടര്‍ന്ന് കലൂര്‍ മുതല്‍ മഹാരാജാസ് വരെയും കടവന്ത്ര മുതല്‍ വൈറ്റില വരെയുമുള്ള മെട്രോ…

Read More