ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം..!   തകർന്ന് വീണ പ​ഴ​യ കൊ​ച്ചി​ൻ​പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാൻ പി​ഡ​ബ്ല്യു​ഡി ആ​ലോ​ച​ന; ചരിത്രസ്മാരക സംരക്ഷണത്തിനൊപ്പം ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുമാവും

ഷൊ​ർ​ണൂ​ർ: പ​ഴ​യ കൊ​ച്ചി​ൻ​പാ​ലം ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു പി​ഡ​ബ്ല്യു​ഡി ആ​ലോ​ച​ന. പാ​ലം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം നി​ല​വി​ലു​ള്ള പു​തി​യ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി ബ​ദ​ൽ സ​ഞ്ചാ​ര​മാ​ർ​ഗ​മാ​ക്കി ഇ​തി​നെ മാ​റ്റു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യാ​ണ് പി​ഡ​ബ്ല്യു​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ പൊ​ളി​ഞ്ഞ​ഭാ​ഗം ന​ന്നാ​ക്കു​ക​യും മ​റ്റു ഭാ​ഗ​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, സൈ​ക്കി​ളു​ക​ൾ എ​ന്നി​വ​യ്ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ആ​ലോ​ച​ന. ച​രി​ത്ര​സ്മാ​ര​ക​മെ​ന്ന നി​ല​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ഇ​തു​വ​ഴി ഗ​താ​ഗ​ത​ത്തിര​ക്ക് നി​യ​ന്ത്രി​ക്കാ​നും പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് പി​ഡ​ബ്ല്യു​ഡി വി​ല​യി​രു​ത്ത​ൽ.

തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം കൊ​ച്ചി​രാ​ജാ​വാ​ണ് നി​ർ​മി​ച്ച​ത്. ബ്രി​ട്ടീ​ഷ് സാ​ങ്കേ​തി​ക​വി​ദ്യ പ്ര​കാ​രം 1899-ലാ​ണ് പ​ഴ​യ തി​രു​കൊ​ച്ചി​യേ​യും മ​ല​ബാ​റി​നെ​യും ബ​ന്ധ​പ്പെ​ടു​ത്തി പാ​ലം​ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. 1902 മാ​ർ​ച്ച് 16നാ​ണ് പാ​ലം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2004-ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ച്ച​ത്. 2011-ൽ ​പ​ഴ​യ​പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം അ​മ​ർ​ന്നു പു​ഴ​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്ക​വും ബ​ല​ക്ഷ​യ​വും സം​ഭ​വി​ച്ച​തി​നെതു​ട​ർ​ന്നു പു​തി​യ​പാ​ലം നി​ർ​മി​ച്ച​തു​കൊ​ണ്ട് ഗ​താ​ഗ​ത​ത്തി​നു ത​ട​സം നേ​രി​ട്ടി​ല്ല.

പ​ഴ​യ​ പാ​ലം പൊ​ളി​ച്ചു​വി​ല്ക്കാ​നാ​ണ് ആ​ദ്യം പി​ഡ​ബ്ല്യു​ഡി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ് പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നും അ​ധി​കൃ​ത​ർ പി​ൻ​വാ​ങ്ങി​യ​ത്. പാ​ലം പൊ​ളി​ച്ചു​വി​ല്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ രേ​ഖാ​മൂ​ലം പ​രാ​തി ഉ​യ​ർ​ന്ന​തോ​ടു​കൂ​ടി പ്ര​ശ്ന​ത്തി​ൽ പു​രാ​വ​സ്തു​വ​കു​പ്പ് ഇ​ട​പെ​ടു​ക​യും ചെ​യ്തു. ച​രി​ത്ര​സ്മാ​ര​ക​മാ​യി പാ​ല​ത്തെ ഏ​റ്റെ​ടു​ക്കാ​ൻ പു​രാ​വ​സ്തു​വ​കു​പ്പ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് തു​ട​ർ​ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഴ​യ​ പാലം ന​വീ​ക​രി​ച്ച് ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പി​ഡ​ബ്ല്യു​ഡി വ​കു​പ്പ് ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ റെ​യി​ൽ​വേ സ്മാ​ര​ക​മെ​ന്ന ഖ്യാ​തി​യും ഈ ​പാ​ല​ത്തി​നു​ണ്ട്.

Related posts