കുട്ടികളെ കത്തികാട്ടിയും ബെല്‍റ്റിനടിച്ചും പീഡനം; മക്കള്‍ വിദേശത്തുള്ള അച്ഛനെ അറിയിച്ചു; അമ്മയ്ക്കും കാമുകനുമെതിരേ കേസ്

കൊച്ചി: അ​മ്മ​യും കാ​മു​ക​നും ചേ​ർ​ന്ന് 14ഉം 11​ഉം വ​യ​സു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ വാ​യി​ൽ തു​ണി​തി​രു​കി​യും ക​ത്തി​കാ​ട്ടി​യും ബെ​ൽ​റ്റി​ന​ടി​ച്ചും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. അതിരപ്പിള്ളി
ഭാ​ഗ​ത്ത് വാ​ട​കയ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​ക്കും കാ​മു​ക​നുമെതി​രേ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ബാ​ല​ൻ​മാ​രി​ൽനി​ന്നു മൊ​ഴി​യെ​ടു​ത്തു.

അ​മ്മ​യ്ക്കും കാ​മു​ക​നും എ​തി​രേ ബാ​ല​പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി നി​ൽ​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ കൂ​ടെ​യാ​ണ് ഇ​വ​രു​ടെ മ​ക്ക​ൾ ര​ണ്ടു​പേ​രും താ​മ​സി​ക്കു​ന്ന​ത്. കു​റ​ച്ച് ദി​വ​സം മു​ന്പ് ഇ​വ​ർ മ​ക്ക​ളെ​യും കൂ​ട്ടി അ​തി​ര​ന്പി​ള്ളി​യി​ൽ ടൂ​ർ പോ​യ സ​മ​യ​ത്താ​ണ് പീ​ഡി​പ്പി​ച്ച​ത​ത്രേ. ഇ​ക്കാ​ര്യം മ​ക്ക​ൾ വി​ദേ​ശ​ത്തു​ള്ള അ​ച്ഛ​നെ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ച​ത്.

Related posts