200 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കും: ആ​ർ​ബി​ഐ

twohundredന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 200 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പു​റ​ത്തി​റക്കുന്നു. ഇ​തി​നാ​യു​ള്ള പ്രി​ന്‍റിം​ഗ് ഓ​ർ​ഡ​ർ ത​യാ​റാ​യെ​ന്ന് ആ​ർ​ബി​ഐ അധികൃതർ അ​റി​യി​ച്ചു. കൂടുതൽ 50 രൂപ നോട്ടുകളും പുറത്തിറക്കാൻ ആർബിഐ നീക്കമുണ്ട്.

1000 രൂപ, 500 രൂപ നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആർബിഐ യുടെ പുതിയ നടപടി. 50, 100 രൂപ നോട്ടുകള്‍ക്ക് തുടര്‍ച്ചയായി 200 കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.

Related posts