ആ​ഡം​ബ​ര കാ​റു​ക​ളും ന്യൂ​ജ​ന​റേ​ഷ​ന്‍ ബൈ​ക്കു​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ വ​ന്നു​പോ​കാ​റു​ണ്ടാ​യി​രു​ന്നു​! മുഖ്യപ്രതി ഇ​ട​പാ​ടു​കാ​രെ സംഘടിപ്പിച്ചത് ഐ​ടി ക​മ്പ​നി ഉ​ട​മ​യെ​ന്ന പേ​രി​ല്‍

കൊ​ച്ചി: തൃ​ക്കാ​ക്ക​ര മി​ല്ലു​പ​ടി​യി​ല്‍ ഫ്ളാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​ന്നാം പ്ര​തി കൊ​ല്ലം അ​യ​ത്തി​ല്‍ ആ​മി​നാ മ​ന്‍​സി​ലി​ല്‍ ജി​ഹാ​ദ് ഇ​ട​പാ​ടു​കാ​രെ സ്വയം പരിചയപ്പെടുത്തിയിരുന്നത് ഐ​ടി ക​മ്പ​നി ഉ​ട​മ​യെ​ന്ന പേ​രി​ൽ.

മ​യ​ക്കു​മ​രു​ന്നു വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പി​ടി​ക്ക​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി​യി​രു​ന്ന​തും ജി​ഹാ​ദാ​യി​രു​ന്നുവെന്നു പോലീസ് പറഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളിയിലെ കേസുമായി ബന്ധപ്പെട്ട ​അ​ന്വേ​ഷ​ണ​ത്തെ തുടർന്നായിരുന്നു കൊ​ച്ചി​യി​ലെ അ​റ​സ്റ്റ്.

ഐ​ടി ക​മ്പ​നി ന​ട​ത്തു​ന്നു​വെ​ന്ന് ഇ​ട​പാ​ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ച് ച​ങ്ങാ​ത്തം സ്ഥാ​പി​ച്ചശേഷം ഫ്‌​ളാ​റ്റി​ല്‍ വി​ളി​ച്ചുവ​രു​ത്തി മ​യ​ക്കു​മ​രു​ന്ന് വി​ല്‍​ക്കു​ന്ന​താ​യി​രു​ന്നു രീ​തി.

മ​റ്റു പ​ല ജി​ല്ല​ക​ളി​ലും ഇ​യാ​ള്‍​ക്ക് വാ​ട​ക വീ​ടു​ക​ളും ഫ്‌​ളാ​റ്റു​ക​ളും ഉ​ണ്ട്. നാ​ലു മാ​സം മു​മ്പ് 20,000 രൂ​പ​യ്ക്കാ​ണ് ജി​ഹാ​ദ് മി​ല്ലു​പ​ടി​യി​ലെ ഫ്ളാറ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്.

ഇവിടെ ന​ട​ന്നി​രു​ന്ന ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വൻകിടക്കാർ വരെ എ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ഡം​ബ​ര കാ​റു​ക​ളും ന്യൂ​ജ​ന​റേ​ഷ​ന്‍ ബൈ​ക്കു​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടെ വ​ന്നു​പോ​കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​വ​രം ല​ഭി​ച്ചു.

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തുനി​ന്നാ​ണ് സം​ഘ​ത്തി​ന് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ചി​രു​ന്ന​ത്. ‌ജി​ഹാ​ദി​നെ കൂ​ടാ​തെ അ​നി​ല, എ​ര്‍​ലി​ന്‍, ര​മ്യ, അ​ര്‍​ജി​ത്ത്, അ​ജ്മ​ല്‍, അ​രു​ണ്‍ എന്നിവരാണ് പി​ടി​യി​ലാ​യത്. ഇതിൽ ര​മ്യ കു​ടും​ബ​ത്തോ​ടൊ​പ്പം വി​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​യാ​ളാ​ണ്.

കു​റ​ച്ചു ദി​വ​സം ​മു​മ്പ് നാട്ടിലെത്തിയ ഇ​വ​ര്‍ തൃ​ക്കാ​ക്ക​ര​യി​ലെ ഫ്‌​ളാ​റ്റി​ല്‍ ജി​ഹാ​ദി​നൊ​പ്പം താ​മ​സി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു പ്ര​തി​യാ​യ അ​ജ്മ​ല്‍ മു​മ്പ് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സ്റ്റേ​ഷ​നി​ല്‍ മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ള്‍ ജ​യി​ലി​ല്‍നി​ന്ന് ഇ​റ​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ.

പ്രതികളുടെ പ​ക്ക​ല്‍നി​ന്നു 2.5 ഗ്രാം ​എം​ഡി​എം​എ​യും എ​ല്‍​എ​സ്ഡി സ്റ്റാ​മ്പും ഹാ​ഷ് ഓ​യി​ലും ഹാ​ഷി​ഷും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിരുന്നു. പ്ര​തി​കളെല്ലാം ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

Related posts

Leave a Comment