കൊ​ച്ചി മെ​ട്രോ വി​വ​ര​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ; ഉ​പ​ഭോ​ക്തൃ​സേ​വ​നം വാ​ട്സാ​പ്പ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ല്‍​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ മെ​ട്രോ​


കൊ​ച്ചി: കൊ​ച്ചി മെ​ട്രോ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​നി വാ​ട്സാ​പ്പി​ലൂ​ടെ അ​റി​യാം.

ഇ​തി​നാ​യി 9188597488 എ​ന്ന ന​മ്പ​റിലേ​ക്ക് വാ​ട്സാപ്പ് മെ​സേ​ജ് അ​യ​ച്ചാ​ല്‍ വി​വ​ര​ങ്ങ​ളു​ടെ മെ​നു എ​ത്തും. ഇ​തി​ല്‍​നി​ന്ന് അ​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത് നി​മി​ഷ​നേ​ര​ത്തി​ൽ സം​ശ​യ​ങ്ങ​ൾ അ​ക​റ്റാം.

പൊ​തു​വാ​യ അ​ന്വേ​ഷ​ണ​ങ്ങ​ള്‍, പു​തി​യ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മെ മെ​ട്രോ സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളോ പ​രാ​തി​യോ ഉ​ണ്ടെ​ങ്കി​ലും വാ​ട്സാപ്പ് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

കെ​എം​ആ​ര്‍​എ​ല്‍ ന​ല്‍​കു​ന്ന മി​ക​ച്ച ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഇ​തി​ലു​ണ്ടാ​കും. ഈ ​സേ​വ​ന ശൃം​ഖ​ല വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്തൃ​സേ​വ​നം വാ​ട്സാ​പ്പ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ല്‍​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ മെ​ട്രോ​യാ​ണ് കൊ​ച്ചി മെ​ട്രോ.

Related posts

Leave a Comment