മകന്റെ ആഗ്രഹത്തിന് വഴങ്ങി പ്രണയവിവാഹത്തിന് നടന്‍ കൊച്ചുപ്രേമന്‍ വഴങ്ങി, എന്നിട്ടും വിന്ദുജ എന്തിന് ആത്മഹത്യ ചെയ്തു, പോലീസിനെ വിളിച്ചുവരുത്തിയത് ഒരാള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ്, വിന്ദുജയുടെ മരണത്തില്‍ ദുരൂഹത

preman
തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറിലെ ശിവജി സഫയിര്‍ എന്ന ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച മാവേലിക്കര സ്വദേശിനി വിന്ദുജ നായരുടെ മരണത്തില്‍ ദുരൂഹത. നടന്‍ കൊച്ചുപ്രേമന്റെ മകന്റെ കാമുകിയായിരുന്ന വിന്ദുജ ഫഌറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിന്ദുജ മരിച്ച് രണ്ടുദിവസം പിന്നിട്ടിട്ടും ഇവരുടെ ബന്ധുക്കളാരും പോലീസിനെ സമീപിച്ചിട്ടില്ലെന്നത് ദുരൂഹതയേറ്റുന്നു. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു വിന്ദുജ. കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണനും ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലുമായിരുന്നു.

കൊച്ചുപ്രേമനും കുടുംബാംഗങ്ങള്‍ക്കും മകനും വിന്ദുജയും തമ്മിലുള്ള ബന്ധം അറിയാമായിരുന്നു. തുടക്കത്തില്‍ കൊച്ചുപ്രേമന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇവരുടെ ബന്ധം അംഗീകരിക്കുകയായിരുന്നു. നേരത്തെ കൂട്ടുകാരികള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന വിന്ദുജ ശിവജി സഫയിര്‍ ഫഌറ്റിലേക്ക് താമസം മാറുന്നത് അടുത്തിടെയാണ്. കൊച്ചുപ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫഌറ്റ്. വിന്ദുജ തനിച്ചായിരുന്നു ഇവിടെ താമസമെന്ന് അയല്‍വാസികള്‍ പറയുന്നു. ഹരികൃഷ്ണന്‍ ഇവിടെ നിത്യസന്ദര്‍ശകനായിരുന്നുവെന്നും അവര്‍ മൊഴി നല്കിയിട്ടുണ്ട്. അടുത്തു തന്നെ തങ്ങള്‍ വിവാഹിതരാകുമെന്നാണ് വിന്ദുജ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ അവരുടെ പെട്ടെന്നുള്ള ആത്മഹത്യ ഒപ്പം ജോലി ചെയ്യുന്നവരെയും ഞെ്ട്ടിച്ചുകളഞ്ഞു.

വിന്ദുജ മരിച്ച ഫഌറ്റ് കൊച്ചുപ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്. ഹരികൃഷ്ണനാണ് ഈ ഫഌറ്റ് പെണ്‍കുട്ടിക്ക് കൈമാറിയത്. ഫഌറ്റില്‍ തൂങ്ങിമരിച്ചെന്നാണ് പറയുന്നതെങ്കിലും പോലീസ് എത്തുംമുമ്പ് പെണ്‍കുട്ടിയെ സമീപത്തെ താമസക്കാര്‍ ആശുപത്രിയിലെത്തിച്ചെന്നാണ് മൊഴി. ഇത് എന്തിനാണെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. പെണ്‍കുട്ടിക്ക് ജീവനുണ്ടായിരുന്നെന്നും അതിനാലാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് ഫഌറ്റ് ജീവനക്കാര്‍ നല്കുന്ന മൊഴി. പണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ആന്‍ഡമാന്‍ നിക്കോബാറിലാണ്, അമ്മയും സഹോദരനും ഇപ്പോള്‍ മാവേലിക്കരയിലാണ് താമസം. ഹരിയുടെ അച്ഛനും ചലച്ചിത്ര താരവുമായ കൊച്ചുപ്രേമന്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കാനെത്തിയിരുന്നു.

Related posts