നിങ്ങളുടെ സേവനം ഇനിവേണ്ട..! മിനിമം വേതനം ആവശ്യപ്പെട്ട ബാങ്ക് ജീവനക്കാരിയെ പി​രി​ച്ചു​വിട്ടു; ബാ​ങ്ക് പ​ടി​ക്ക​ൽ ജീ​വ​ന​ക്കാ​രി​യു​ടെ പ്ര​തി​ഷേ​ധം

rupeesചേ​ർ​ത്ത​ല :  ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട​തി​നെ​തി​രെ ജീ​വ​ന​ക്കാ​രി ബാ​ങ്കി​നു മു​ന്നി​ൽ  പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ചു. ചേ​ർ​ത്ത​ല പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് സം​ഭ​വം. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ 22-ാംവാ​ർ​ഡ് കോ​ര്യം​പ​ള്ളി കൊ​ച്ചി​നാ​ട്ടു​വെ​ളി സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ബേ​ബി റാ​ണി​യാ​ണ് പ്ല​ക്കാ​ർ​ഡു​മേ​ന്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ആ​റു​വ​ർ​ഷ​മാ​യി ബാ​ങ്കി​ലെ തൂ​പ്പു​കാ​രി​യാ​യി ജോ​ലി​നോ​ക്കു​ന്ന ഇ​വ​ർ​ക്ക് 200 രൂ​പ​യാ​യി​രു​ന്നു പ്ര​തി​ദി​ന വേ​ത​നം. അ​ടു​ത്തി​ടെ മി​നി​മം വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തി​നെ​തി​രെ ബെ​ഫി മു​ഖേ​ന ലേ​ബ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും പ​രാ​തി​യി​ൽ തീ​ർ​പ്പാ​കും​വ​രെ ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ബേ​ബി റാ​ണി​യെ ബാ​ങ്ക് അ​ധി​കാ​രി​ക​ൾ വാ​ക്കാ​ൽ നി​ർ​ദേ​ശ​ത്തി​ലൂ​ടെ പി​രി​ച്ചു​വി​ട്ട​ത്. ഇ​തി​നെ​തി​രെ​യാ​ണ് ബേ​ബി റാ​ണി ബാ​ങ്ക് പ​ടി​ക്ക​ൽ സ​മ​രം തു​ട​രു​ന്ന​ത്.    “മി​നി​മം​വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​പ​രാ​ധ​മോ? അ​ന്യാ​യ പി​രി​ച്ചു​വി​ട​ൽ പി​ൻ​വ​ലി​ക്കു​ക’ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത പ്ല​ക്കാ​ർ​ഡു​മാ​യാ​ണ് പ്ര​തി​ഷേ​ധം.

ബാ​ങ്ക് തു​റ​ക്കു​ന്പോ​ൾ പ​ടി​ക്ക​ലെ​ത്തു​ന്ന ഇ​വ​ർ വൈ​കു​ന്നേ​രം അ​ട​യ്ക്കു​ന്ന​തു​വ​രെ കു​ത്തി​യി​രു​ന്നാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. അ​തി​നി​ടെ  ജീ​വ​ന​ക്കാ​രി​യു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ബാ​ങ്കു​കാ​രു​ടെ സം​ഘ​ട​ന​യാ​യ ബെ​ഫി  രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​റ്റു​തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും ബെ​ഫി ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി അ​റി​യി​ച്ചു.

Related posts