ഞങ്ങളും മനുഷ്യരല്ലേ..! പി​ഡ​ബ്ല്യു​ഡി റെ​സ്റ്റു ഹൗ​സി​ൽ നടിമാർക്ക് മർദനമേറ്റു; ജീവനക്കാരും താമസക്കാരും ചേർന്ന ഇവരുടെ വസ്ത്രങ്ങൾ വലിച്ചു കീറി അപമാനിക്കുകയായിരുന്നു

peedanamമ​ല്ല​പ്പ​ള്ളി:  പി​ഡ​ബ്ല്യു​ഡി റെ​സ്റ്റു ഹൗ​സി​ൽ താ​മ​സി​ച്ചി​രു​ന്ന  ഷോ​ർ​ട്ട് ഫി​ലിം  ഡ​യ​റ​ക്ട​ർ​ക്കും   അ​ഭി​ന​യി​ക്കാ​നെ​ത്തി​യ സ്ത്രി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും  മ​ർ​ദ​ന​മേ​റ്റതായി പരാതി. ഇ​ന്ന​ലെ രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.  മു​റി​വാ​ട​ക​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ്  മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ഹൃസ്വ ചി​ത്രത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  നാ​ലു ദി​വ​സ​മാ​യി ഇ​വ​ർ ഈ ​ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യി​രു​ന്നു  പ​റ​യു​ന്നു.

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വാ​ട​ക​യി​ലും   കൂ​ടു​ത​ൽ തു​ക ഇ​വ​ർ ഈ​ടാ​ക്കി​യ​താ​യി പ​റ​യു​ന്നു. മു​റി  ഒ​ഴി​യാ​ൻ വേ​ണ്ടി ബി​ൽ ചോ​ദി​ച്ച​പ്പോ​ൾ ബി​ൽ  ന​ൽ​കാ​നാ​വി​ല്ലെ​ന്നും ഇ​തേ​ച്ചൊ​ല്ലി​യു​ള്ള വാ​ഗ്വാ​ദ​വു​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​രും  മ​റ്റ് താ​മ​സ​ക്കാ​രും ചേ​ർ​ന്ന്  അ​ഭി​ന​യി​ക്കാ​നെ​ത്തി​യ സ്ത്രീ​യു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റു. ജീ​വ​ന​ക്കാ​ർ ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ പോ​റ​ൽ വീ​ഴ്ത്തി​ച്ചു. മ​ർ​ദ​ന​ത്തി​ൽ പ​ങ്കു​ള്ള ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല്ല​പ്പ​ള്ളി സി​ഐ കെ. ​സ​ലിം, എ​സ് ബി. ​ര​മേ​ശ​ൻ, റാ​ന്നി എ​ഇ സ​ന്തോ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts