ജയിലില്‍ നിന്ന് കൊടി സുനിയാണ് വിളിക്കുന്നത് ! ഒരാഴ്ചയ്ക്കുള്ളില്‍ വീട് തകര്‍ക്കും: നഗരസഭാ കൗണ്‍സിലര്‍ക്ക് കൊടി സുനിയുടെ ഭീഷണി

വി​യ്യൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ൽ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി കൊ​ടി സു​നി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ഖ​ത്ത​റി​ല്‍ ജു​വ​ല​റി ഉ​ട​മ​കൂ​ടി​യാ​യ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ കോ​ഴി​ശേ​രി മ​ജീ​ദാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 23നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഖ​ത്ത​റി​ല്‍ ത​ന്‍റെ ഏ​ജ​ന്‍റ് കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ന്ന സു​നി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം വീ​ട് ആ​ക്ര​മി​ക്കു​മെ​ന്നു​മാ​ണ് സു​നി​യു​ടെ ഭീ​ഷ​ണി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് മ​ജീ​ദ് അ​റി​യി​ച്ചു. മ​ജീ​ദി​ന്‍റെ ഭാ​ര്യ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ടി സു​നി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന വി​യ്യൂ​ർ ജ​യി​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts