സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്..! പോലീ സ് ശക്തമായ നടപടി സ്വീകരിക്കു മ്പോള്‍ ജുഡീഷറിയുടെ ഭാഗത്തുനിന്ന് വേണ്ടത് പിന്തുണ; കോടതിയെ വിമർശിച്ച് കോടിയേരി

alp-kodierilതിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിൽ കോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ. പോലീസിന്‍റെ നടപടികൾക്കു ജുഡീഷറി പിന്തുണ നൽകുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

ജിഷ്ണു കേസിലെ പ്രതികളെ എന്തിന് അറസ്റ്റ് ചെയ്തുവെന്നാണ് കോടതി ചോദിക്കുന്നത്. ഇത് സ്വാശ്രയമാനേജ് മെന്‍റുകളെ ശക്തിപ്പെടുത്താനാണ്. ഇത്തരം നിലപാടുകൾ എന്തിനെന്ന് ആലോചിക്കണം. കോടതി നടപടികൾ സർക്കാരിനെ ദുർബലപ്പെടുത്തുകയാണ്. പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്പോൾ ജുഡീഷറിയുടെ ഭാഗത്തുനിന്ന് പിന്തുണയാണു വേണ്ടത്- കോടിയേരി പറഞ്ഞു.

ജിഷ്ണു കേസിൽ ഒളിവിലുള്ള പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രധാന സാക്ഷി മൊഴികളെല്ലാം തള്ളിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്‍റെ നിലനിൽപ്പിനെ തന്നെ കോടതി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Related posts