അര്‍ബുദത്തില്‍ നിന്ന് മുക്തനായെങ്കിലും വിലങ്ങു തടിയായി മക്കളുടെ ‘സല്‍പ്രവൃത്തികള്‍ ! കോടിയേരി ബാലകൃഷ്ണന്‍ എന്ന അതികായന്റെ രാഷ്ട്രീയഭാവി എന്നന്നേക്കുമായി ഇരുളിലാവുമ്പോള്‍…

പ്രാന്‍ക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പൂര്‍ണമായും രോഗമുക്തി നേടിയെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഏറെക്കുറെ ഇരുളിലായിരിക്കുകയാണ്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടിയേരിയ്ക്ക് താല്‍പര്യമുണ്ടെങ്കിലും മക്കളുടെ ‘സല്‍പ്പേര്’ നിമിത്തം കോടിയേരിയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കില്ലെന്നാണ് സൂചന. പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോലും തിരികെ ലഭിക്കാന്‍ സാധ്യതയില്ല.

എംഎ ബേബിയും മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പിബി അംഗങ്ങളില്‍ പിണറായി വിജയന്‍ മാത്രമാകും മത്സര രംഗത്തുണ്ടാവുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പിണറായിക്കും താല്‍പ്പര്യമുണ്ടായിരുന്നു.

മന്ത്രി ഇപി ജയരാജന്‍ മത്സരിക്കാത്ത സാഹചര്യത്തിലാണ് ഇത്. എന്നാല്‍ കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റേത്. മക്കള്‍ക്കെതിരായ കേസുകള്‍ ചര്‍ച്ചയാകും. ബിനീഷിന്റെ ലഹരി കേസ് ചര്‍ച്ചകളില്‍ എത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല.

ഇതോടൊപ്പം മൂത്ത മകന്‍ ബിനോയ്‌ക്കെതിരേ മുംബൈയിലെ ബാര്‍ ഡാന്‍സറുടെ കുട്ടിയുടെ പിതൃത്വ കേസും ഉണ്ട്. ഈ കേസ് വിചാരണയിലേക്ക് ഉടന്‍ കടക്കും. ഇതും കോടിയേരിക്ക് തിരിച്ചടിയാണ്.

സിപിഎമ്മിന്റെ കോട്ടകളിലൊന്നായ തലശ്ശേരിയില്‍ കോടിയേരിയുടെ വിജയം ഉറപ്പാണെങ്കിലും മക്കള്‍ വിവാദം ആ മോഹങ്ങളെല്ലാം തല്ലിക്കെടുത്തുകയാണ്.

കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്‍ ഇക്കുറി മത്സരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ മത്സര രംഗത്തിറക്കാന്‍ പാര്‍ട്ടി ആലോചിച്ചത്്. ഇതിനോട് പിണറായിയും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ കേന്ദ്ര കമ്മറ്റിയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു താല്‍പര്യവുമില്ലായിരുന്നു.

പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി തുടര്‍ ചികിത്സ തൃപ്തികരമായി നടത്തിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തില്‍ നിന്ന് രോഗാണുക്കള്‍ പൂര്‍ണമായി ഇല്ലാതായെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചെന്നും കോടിയേരി പറഞ്ഞിരുന്നു.

പക്ഷെ മൂത്ത മകന്‍ ബിനോയിയുടെ സ്ത്രീപീഡനക്കേസും ഇളയ മകന്‍ ബിനീഷിന്റെ ലഹരിമരുന്ന്,കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളും പിണറായിയുടെ മോഹങ്ങള്‍ തല്ലിക്കൊഴിക്കുകയാണ്.

സംസ്ഥാന് ഒരു കാലത്ത് പിണറായി കഴിഞ്ഞാല്‍ സിപിഎമ്മിന്റെ ഏറ്റവും കരുത്തനായിരുന്ന നേതാവിന്റെ രാഷ്ട്രീയഭാവി ഏറെക്കുറെ അവസാനിച്ചുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Related posts

Leave a Comment