തരിശുനിലത്ത് നൂറുമേനി;  മേവനക്കോണം ഏലായിൽ കൊയ്ത്തുത്സവം നടത്തി;  കൊയ്തെടുത്ത നെല്ല് സപ്ലൈക്കോയ്ക്ക് കൈമാറും 

ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​ക്കോ​ണം ഏ​ലാ​യി​ൽ ന​ട​ന്ന കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അം​ബി​ക​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.കാ​ർ​ഷി​ക ക​ർ​മ്മ​സേ​ന പ്ര​സി​ഡ‌​ന്റ് അ​ജ​യ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​മ്മ​സേ​ന സെ​ക്ര​ട്ട​റി രാ​ജീ​വ്, കൃ​ഷി ഒാ​ഫീ​സ​ർ ധ​ന്യാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​

ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, കാ​ർ​ഷി​ക​ക​ർ​മ്മ​സേ​ന എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ര​ണ്ട് ഏ​ക്ക​റോ​ളം ത​രി​ശ് നി​ലം ഏ​റ്റെ​ടു​ത്ത് കൃ​ഷി​യ​റ​ക്കി​യ​ത്. ഉ​മ ഇ​ന​ത്തി​ലു​ള്ള നെ​ൽ​വി​ത്തും വ​ള​വും കൃ​ഷി​ഭ​വി​നി​ൽ നി​ന്ന് സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു.

കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് സ​പ്ലൈ​കോ​യ്ക്ക് കൈ​മാ​റു​മെ​ന്നും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ അ​രി​യാ​ക്കി വി​ല്പ​ന ന​ട​ത്തു​മെ​ന്നും ക​ർ​മ്മ​സേ​ന സെ​ക്ര​ട്ട​റി രാ​ജീ​വ് അ​റി​യി​ച്ചു.

Related posts