അവിഹിത ബന്ധം ചോദ്യം ചെയ്തു; യുവതിയുടെ ഒത്താശയേടെ യുവാവിന് ക്രൂര മര്‍ദനം; സംഭവം കരുനാഗപ്പള്ളിയില്‍

ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​ര​ത്ത് അ​വി​ഹി​ത ബ​ന്ധം ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ യു​വ​തി​യു​ടെ ഒ​ത്താ​ശ​യേ​ടെ അ​ഞ്ച് അം​ഗ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. കു​ല​ശേ​ഖ​ര​പു​രം ആ​ദി​നാ​ട് വ​ട​ക്ക് മാ​നൂ​ർ തെ​ക്ക​ട​ത്ത് ല​ക്ഷം വീ​ട്ടി​ൽ അ​നീ​ഷ് (32)നാ​ണ് മ​ർ​ദനം ഏ​റ്റ​ത്.​

ക​ഴി​ഞ്ഞ കു​റേ ആ​ഴ്ച​ക​ൾ കൊ​ണ്ട് കു​ല​ശേ​ഖ​ര​പു​ര​ത്തെ ഒ​രു വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശ്യാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തും രാ​ത്രി കാ​ല​ങ്ങ​ളി​ൽ പ​രി​ച​യം ഇ​ല്ല​ത്ത​വ​രെ കാ​ണു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തി​നെ അ​നി​ഷ് പ​ല​പ്പോ​ഴും ചോ​ദ്യം ചെ​യ്യ്തി​രു​ന്നു.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ പ്ര​ദേ​ശ​ത്തെ ഒ​രു യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ അ​നി​ഷി​നെ വി​ളി​ച്ച് വീ​ട്ടി​ൽ വ​രു​ത്തു​ക​യും യു​വതി​യു​ടെ നി​ർ​ദേശ പ്ര​കാ​രം അ​ഞ്ച് അം​ഗം സം​ഘം ഓ​ട്ടോ​റി​ക്ഷ​യി​ലും, ബൈ​ക്കു​ക​ളി​ലും എ​ത്തി ക​മ്പി​വ​ടി കൊ​ണ്ട് ത​ല​യ്കും, കൈ​കാ​ലു​ക​ളി​ലും അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. യു​വാ​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​രെ ക​ണ്ട് ആ​ക്ര​മി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​നി​ഷി​നെ നാ​ട്ടു​ക​ർ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. യു​വാ​വി​നെ മ​ർ​ദി​ക്കാ​ൻ എ​ത്തി​യ സം​ഘ​ത്തി​ന്‍റെ ഓട്ടോ​റി​ക്ഷ​യും, ര​ണ്ട് ബൈ​ക്കു​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ച് പേ​ർ​ക്ക് എ​തി​രെ യു​വാ​വ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

Related posts