ആക്ഷേപങ്ങളില്‍ കഴമ്പുണ്ട്! അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്; രാത്രി മയക്കുമരുന്ന് മാഫിയായുടെ പ്രവര്‍ത്തനങ്ങളും; ആലപ്പുഴ ബീച്ചില്‍ ‘അതിരുകടന്നാല്‍’ പിടിവീഴും

ആ​ല​പ്പു​ഴ: ബീ​ച്ചി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ല്ലാ​സ​ത്തി​നെ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു. ബീ​ച്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അനാശാസ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​പ​ദേ​ശം ജി​ല്ലാ വ​നി​താ​സെ​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന വ​നി​താ​സെ​ൽ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലു​യ​ർ​ന്ന പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ സെ​ൽ ബീ​ച്ചി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ക്ഷേ​പ​ങ്ങ​ളി​ൽ ക​ഴ​ന്പു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ന്ദ​ർ​ശ​ക​രെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബീ​ച്ചി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് കാ​റ്റാ​ടി മ​ര​ങ്ങ​ൾ കൂ​ട്ട​മാ​യി വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ആ​ശാ​സ്യ​ക​ര​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വൈ​കു​ന്നേ​ര​മാ​യാ​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി വ്യാ​പ​ക ആ​ക്ഷേ​പ​മു​ള്ള​ത്.

പ്ര​ദേ​ശ​ത്ത് സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ഇ​രു​ട്ട് വീ​ഴു​ന്ന​തും വ​ഴി​വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​മ​രു​ന്നാ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നും വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts