അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ദേ​ശീ​യ​പാ​ത സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മാ​യി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ കോ​വി​ഡ്- 19 കാ​ല​ത്ത് ജി​ല്ല​യി​ൽ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.

​സം​സ്ഥാ​ന​ത്തെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ കൈ​കാ​ര്യം ചെ​യ്ത സ്പെ​ഷൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ന​ല്കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഒ1804/5 ന​മ്പ​രി​ലാ​ണ് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ​സ​റ്റി​ൽ ക​ഴി​ഞ്ഞ ഒന്പതിന് ​മൂ​ന്ന് ഡി​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഇ​തോ​ടെ കൊ​ല്ലം ജി​ല്ല​യി​ൽ ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള നി​യ​മ​പ​ര​മാ​യ ത​ട​സങ്ങ​ൾ മാ​റി. കോ​ട​തി​യും സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. മാ​തൃ​ഭാ​ഷ പ​ത്ര​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ​സ​റ്റി​ലെ വി​ജ്ഞാ​പ​നം ഉ​ട​ൻ പ​ര​സ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും.

ജി​ല്ല​യി​ൽ ഓ​ച്ചി​റ മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 46.25 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ട് മു​ത​ൽ മേ​വ​റം വ​രെ നി​ല​വി​ൽ ബൈ​പ്പാ​സ് ഉ​ണ്ട്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നോ​ടൊ​പ്പം ബൈ​പ്പാ​സ് റോ​ഡും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തും.

ബൈ​പ്പാ​സ് എ​ന്ന​ത് അ​പ്ര​സ​ക്ത​മാ​യി ദേ​ശീ​യ​പാ​ത​യാ​യി മാ​റും.​മേ​വ​റം മു​ത​ൽ കാ​വ​നാ​ട് ആ​ൽ​ത്ത​റ​മൂ​ട് വ​രെ​യു​ള്ള നി​ല​വി​ലെ ദേ​ശീ​യ​പാ​ത ഇ​ല്ലാ​താ​വു​ക​യും ഈ ​റോ​ഡ് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിന് ​കൈ​മാ​റു​ക​യും ചെ​യ്യും.​ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​ന്ദ്ര സ​ർ​ക്കാ​ർ (ഉ​പ​രി​ത​ല ഗ​താ​ഗ​തം വ​കു​പ്പ്) സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റും.

കാ​വ​നാ​ട് ആ​ൽ​ത്ത​റ മൂ​ട് മു​ത​ൽ മേ​വ​റം വ​രെ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​ന് നാ​ല് പ​തി​റ്റാ​ണ്ട് മു​മ്പ് സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രു​ന്ന​താ​ണ്. ​ഈ സ്ഥ​ല​ത്താ​ണ് മു​ട്ടു​ശാ​ന്തി​യ്ക്കാ​യി ബൈ​പാ​സ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ​ദേ​ശീ​യ​പാ​ത വി​ക​സ​നം റീ​ച്ച് തി​രി​ച്ച് ന​ട​പ്പാ​ക്കു​മ്പോ​ൾ ഇ​ന്ന​ത്തെ ബൈ​പാ​സ് ഓ​ർ​മ്മ​യാ​യി മാ​റും.

സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ടപ​ടി യു​ടെ ഭാ​ഗ​മാ​യി 2019 ഫെ​ബ്രു​വ​രി​യി​ൽ 80 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് മൂ​ന്ന് – എ ​വി​ജ്ഞാ​പ​ന​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​ന് 46.25 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​താ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ജ്ഞാ​പ​നം.

കൊ​ല്ലം ജി​ല്ല​യി​ൽ ജി​ല്ലാ അതി ർത്തി​യാ​യ ഓ​ച്ചി​റ മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ (ബൈ​പ്പാ​സ് ഒ​ഴി​കെ) ഏ​ക​ദേ​ശം 2500 കെ​ട്ടി​ട​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പൊ​ളി​ച്ചു മാ​റ്റേ​ണ്ട​ത്.​ ഇ​തി​ന്‍റെ മൂ​ല്യ​നി​ർ​ണ്ണ​യം ഉ​ട​ൻ ആ​രം​ഭി​ക്കും.​

ഇ​തോ​ടൊ​പ്പം ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​നു​ള്ള ഹി​യ​റിം​ഗു​ക​ളും വി​ല നി​ശ്ച​യി​ക്ക​ൽ ന​ട​പ​ടി​ക​ളും ന​ട​ത്തും.​ ഇ​തി​ന് ശേ​ഷം മൂ​ന്ന് – ജി ​വി​ജ്ഞാ​പ​നം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും.

ആ​റ് മാ​സ​ത്തി​ന​കം റീ​ച്ച് തി​രി​ച്ച് ടെ​ൻ​ഡ​ർ ന​ട​ത്തി അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ദേ​ശീ​യ പാ​ത -66 നി​ർ​മാ​ണം തു​ട​ങ്ങാ​നാ​ണ് ദേ​ശീ​യ പാ​ത അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ശ്ര​മം.

Related posts

Leave a Comment