റോഡിൽ മാലിന്യം തള്ളിയയാളെ നാട്ടുകാർ പിടികൂടി;    റോഡിൽ തള്ളിയ  മാലിന്യം വാരിച്ച് പ്രതിയെ പോലീസിലേൽപിച്ചു

കു​ണ്ട​റ : രാ​ത്രി​യി​ൽ പൊ​തു​വ​ഴി​യി​ൽ ഓ​ട്ടോ​യി​ൽ കൊണ്ടുവന്ന് ഇ​റ​ച്ചി​മാ​ലി​ന്യം ത​ള്ളി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി .ത​ള​ളി​യ മാ​ലി​ന്യം തി​രി​കെ വാ​രി​ച്ച് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ഖ​ത്ത​ല സെ​ന്റ് ജൂ​ഡ് സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ന​ടു​വി​ല​ക്ക​ര​യി​ൽ ക​ല്ലു​വെ​ട്ടാം​കു​ഴി ജം​ഗ്ഷ​നി​ൽ നി​ന്നും പാ​ല​മു​ക്കി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ഓ​ട്ടോ​യി​ൽ കൊ​ണ്ടു​വ​ന്ന മാം​സാ​വ​ശി​ഷ്ടം റോ​ഡി​ൽ ത​ള്ളി​യ​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ സി​നോ​ജ് എ​ന്ന​യാ​ളെ നാ​ട്ടു​കാ​ർ പി​റ​കേ പോ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS