സ്വ​ന്തം സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കൂ എ​ന്ന ചി​ട്ട​;​ കൂട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ  ആനച്ചമയത്തിൽ ഏ​ഴ് നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ തനി സ്വ​ർ​ണം;11 എ​ണ്ണം വെ​ള്ളി​യി​ൽ പ​ണി​ക​ഴി​ച്ച​ത്

ഇരിങ്ങാലക്കുട: കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ തി​ട​ന്പേ​റ്റു​ന്ന അ​ഞ്ച് വ​ലി​യ ആ​ന​ക​ളും ര​ണ്ട് ഉ​ള്ളാ​ന​ക​ളും ഉ​ൾ​പ്പെ​ടെ ഏ​ഴ് ആ​ന​ക​ൾ​ക്ക് ത​നി ത​ങ്ക​ത്തി​ൽ തീ​ർ​ത്ത നെ​റ്റി​പ്പ​ട്ട​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. കൂ​ടാ​തെ തി​ടന്പെഴു​ന്ന​ള്ളി​ക്കു​ന്ന ആ​ന​യു​ടെ കോ​ല​വും, കു​ട​യു​ടെ അ​ല​കും, മ​കു​ട​വും, വെ​ണ്‍​ചാ​മ​ര​ത്തി​ന്‍റെ പി​ടി​യും സ്വ​ർ​ണ​നി​ർ​മി​ത​മാ​ണ്. മ​റ്റ് പ​ത്ത് ആ​ന​ക​ൾ​ക്ക് മേ​ൽ​ത്ത​രം വെ​ള്ളി​ച​മ​യ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ്വ​ന്തം സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കൂ എ​ന്ന ചി​ട്ട​യു​ള്ള കൂ​ട​ൽ​മാ​ണി​ക്യ​ത്തി​ൽ ഇവയെല്ലാം ദേ​വ​സ്വ​ത്തി​ന് സ്വ​ന്ത​മാ​യി​ട്ടു​ണ്ട്.ഭ​ഗ​വാ​നെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന ആ​ന​ക്ക് പ​ച്ച​ക്കു​ട​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കോ​ല​ത്തി​ൽ ഭ​ഗ​വാ​ന്‍റെ രൂ​പ​മു​ള്ള ഗോ​ളി​ക​യും തി​ട​ന്പ് വെ​ക്കു​ന്ന​തി​നു​ള്ള സ്ഥ​ല​വും ക​ഴി​ഞ്ഞാ​ൽ ബാ​ക്കി ഭാ​ഗം സ്വ​ർ​ണ പൂ​ക്ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

സ്വ​ർ​ണ​ത്തി​ന്‍റെ​യോ വെ​ള്ളി​യു​ടെ​യോ നെ​റ്റി​പ്പ​ട്ട​ങ്ങ​ളി​ലു​ള്ള ഗോ​ളി​ക​ക​ൾ, വ​ട്ട​ക്കി​ണ്ണം, കൂ​ന്പ​ൻ കി​ണ്ണം, എ​ട​ക്കി​ണ്ണം, ച​ന്ദ്ര​ക്ക​ല, നാ​ഗ​പ​ടം, അ​രു​ക്ക​വ​ടി​ക​ൾ, വി​വി​ധ വ​ലു​പ്പ​ത്തി​ലു​ള്ള ഏ​ഴു​ത​രം ചു​ണ്ട​ങ്ങ​ക​ൾ എ​ന്നി​വ​യെ​ല്ലാം ത​ന്നെ ത​നി സ്വ​ർ​ണ​ത്തി​ലോ വെ​ള്ളി​യി​ലോ തീ​ർ​ത്ത​താ​ണ്. തി​ട​ന്പേ​റ്റു​ന്ന ആ​ന​യു​ടെ കു​ട, അ​ല​ക്കു​ക​ൾ, വെ​ഞ്ചാ​മ​ര​ത്തി​ന്‍റെ പി​ടി എ​ന്നി​വ​യും സ്വ​ർ​ണ​നി​ർ​മി​ത​മാ​ണ്. കോ​ല​ത്തി​ന് മു​ക​ളി​ൽ സ്വ​ർ​ണ​മ​കു​ട​വു​മു​ണ്ട്. നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ പു​തി​യ പ​ട്ടു​നൂ​ലും പ​ട്ടും ഉ​പ​യോ​ഗി​ച്ച് പൊ​ടി​യും ക​ച്ച​യും തു​ന്നി​ച്ചേ​ർ​ത്ത് ഭം​ഗി​യാ​ക്കി.

ഗ​ജ​വീ​ര​ന്മാരു​ടെ ക​ഴു​ത്തി​ല​ണി​യാ​നു​ള്ള മ​ണി​ക​ൾ കോ​ർ​ക്കു​ന്ന​തി​നു​ള്ള വ​ട്ട​ക​യ​റും എ​ഴു​ന്ന​ള്ളി​ക്കു​ന്ന ആ​ന​ക്കാ​യി വി​വി​ധ വ​ർ​ണ​ത്തി​ലു​ള്ള കു​ട​ക​ളാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കീ​ഴേ​ട​മാ​യ അ​യ്യ​ങ്കാ​വി​ലേ​ക്ക​ല്ലാ​തെ ച​മ​യ​ങ്ങ​ൾ ന​ൽ​കു​ക​യോ വാ​ങ്ങു​ക​യോ ഇ​വി​ടെ പ​തി​വി​ല്ല. അ​രി​ന്പൂ​ർ കു​ന്ന​ത്ത​ങ്ങാ​ടി പു​ഷ്ക്ക​ര​നും സം​ഘ​വു​മാ​ണ് ഉ​ത്സ​വ​ത്തി​നാ​യു​ള്ള ച​മ​യ​ങ്ങ​ളൊ​രു​ക്കി​യ​ത്.

ആനച്ചമയങ്ങളുടെ പണി പൂർത്തിയായി
ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ൽ​സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ക​ൽ ശീ​വ​ലി​യും രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പും അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​ൻ ആ​ന​ച്ച​മ​യ​ങ്ങ​ളു​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി. ഗ​ജ​വീ​ര​ൻ​മാ​ർ​ക്ക് അ​ണി​യാ​ൻ സ്വ​ർ​ണ​കോ​ല​വും, വെ​ള്ളി​പി​ടി​ക​ളോ​ടു കൂ​ടി​യു​ള്ള വെ​ണ്‍​ചാ​മ​ര​ങ്ങ​ളും, ത​നി ത​ങ്ക നെ​റ്റി​പ്പ​ട്ട​ങ്ങ​ളും,ആ​ല​വ​ട്ട​ങ്ങ​ളും, ക​ഴു​ത്തി​ലും കൈ​ക​ളി​ലും അ​ണി​യു​ന്ന മ​ണി​ക​ളു​മാ​ണ് ത​യാ​റാ​യി​ട്ടു​ള്ള​ത്. എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള വ​ർ​ണ​കു​ട​ക​ൾ, ആ​ല​വ​ട്ടം, അ​ല​ക്ക്, മ​കു​ടം, കോ​ലം, തു​ട​ങ്ങി​യ ച​മ​യ​ങ്ങ​ളു​ടെ​യും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

Related posts