കൂ​ടെ​ക്കൂടെ ത​നി​ക്ക് രോ​ഗ​മു​ണ്ടാ​കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യുടെ  കൂ​ടോ​ത്രം ചെയ്യൽ;  ബേക്കറി ഉടമയെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് പറ‍യുന്നതിങ്ങനെ…

ക​ടു​ത്തു​രു​ത്തി: ചാ​മ​ക്കാ​ലാ​യി​ൽ ബേ​ക്ക​റി​ ഉട​മ​യ്ക്കു കു​ത്തേ​ൽ​ക്കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യു​ടെ അ​ന്ധ​വി​ശ്വാ​സ​മെ​ന്ന് പോ​ലീ​സ്. കൂ​ടെ​ക്കൂടെ ത​നി​ക്ക് രോ​ഗ​മു​ണ്ടാ​കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യും മ​രു​മ​ക​നും കൂ​ടോ​ത്രം ചെ​യ്യു​ന്ന​തി​നാ​ലാ​ണെ​ന്ന അ​ന്ധ​വി​ശ്വാ​സ​മാ​ണ് ക​ത്തി​ക്കുത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ചാ​മ​ക്കാ​ല പ്ലാം​പ​റ​ന്പി​ൽ പി.​കെ. ജോ​ണ്‍ (55) നാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ ചാ​മ​ക്കാ​ലാ​യി​ലെ ക​ട​യു​ടെ മു​ന്നി​ൽ​വ​ച്ചാ​ണ് ജോ​ണി​ന് കു​ത്തേ​റ്റ​ത്. ബേ​ക്ക​റി​യു​ട​മ​യ്ക്കു കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ൾ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചാ​മ​ക്കാ​ല ചി​റ​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സൈ​മ​ണാ​ണ് മു​ർ​ച്ച​യു​ള്ള ആ​യു​ധം​കൊ​ണ്ട് ജോ​ണി​നെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കൂ​ടോ​ത്രം സം​ബ​ന്ധി​ച്ചു ജോ​ണി​ന്‍റെ മ​രു​മ​ക​ൻ ബി​ജു​വും സൈ​മ​ണും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജോ​ണി​നെ ക​ട​യ്ക്ക് മു​ന്നി​ൽ​വ​ച്ച് സൈ​മ​ണ്‍ ആ​ക്ര​മി​ച്ച​തെ​ന്ന് ക​ടു​ത്തു​രു​ത്തി സി​ഐ പി.​കെ. ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Related posts