മാങ്ങാനം കൊലപാതകം! മൃതദേഹം തള്ളിയത് വാഹനത്തില്‍ കൊണ്ടുവന്ന്; പുതുപ്പള്ളി മുതല്‍ കഞ്ഞിക്കുഴി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

കോട്ടയം: മാങ്ങാനം മുണ്ടകപ്പാടം കലുങ്കിനിടിയില്‍ മൃതദേഹം തള്ളിയത് വാഹനത്തില്‍ കൊണ്ടുവന്നാണെന്നും ഒന്നിലധികം ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമായി. ഒരു പക്ഷേ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ആകാം. അതല്ലെങ്കില്‍ ഒരാള്‍കൂടി ഇതില്‍ പങ്കാളിയായിട്ടുണ്ടാകാമെന്നും പോലീസ് കരുതുന്നു. മൃതദേഹം രണ്ടായി മുറിച്ചാണ് ചാക്കില്‍ കയറ്റിയത്. ഏതോ കട്ടര്‍ ഉപയോഗിച്ചാണ് മൃതദേഹം മുറിച്ചിരിക്കുന്നത്. ഇതെല്ലാം ഒരാള്‍ തനിച്ച് ചെയ്യുമെന്ന് പോലീസ് കരുതുന്നില്ല.

ജനവാസകേന്ദ്രത്തില്‍ റോഡരികിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചത് വാഹനത്തില്‍ എത്തിച്ചതാണെന്നു തന്നെയണ് പോലീസിന്റെ നിഗമനം ഇതിന്റെ അടിസ്ഥാനത്തില്‍ പുതുപ്പള്ളി മുതല്‍ കഞ്ഞിക്കുഴി വരെയുള്ള പ്രധാന ജംഗ്ഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മാങ്ങാനത്തും പരിസരത്തുമായി ഇതിനോടകം 12,000ത്തോളം ഫോണ്‍ നമ്പറുകളാണ് ശേഖരിച്ചത്.

മൂന്നു ദിവസത്തിനിടെ രാത്രിയും പകലും ടവറിന്റെ പരിധിയില്‍ എത്തിയ മുഴുവന്‍ നമ്പറുകളും പരിശോധനയ്ക്ക് വിധേയമാക്കും. ആധാര്‍ വഴിയുള്ള പരിശോധനയും നടത്തുണ്ട്. അഴുകിയ മൃതദേഹത്തില്‍നിന്ന് വിരലടയാളം ലഭിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. മരിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോയമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാല്‍ നിര്‍ണായക തെളിവാകുമെന്നാണ് പ്രതീക്ഷ.

Related posts