നന്ദൻ നിലേകനി കാലാവധി പൂർത്തിയാക്കണമെന്നു വി. ബാലകൃഷ്ണൻ

ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി ചെ​യ​ർ​മാ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ത്ത ന​ന്ദ​ൻ നി​ലേ​ക​നി ഇ​ൻ​ഫോ​സി​സി​ൽ ത​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും​വ​രെ നി​ൽ​ക്ക​ണ​മെ​ന്ന് മു​ൻ സി​എ​ഫ്ഒ വി. ​ബാ​ല​കൃ​ഷ്ണ​ൻ. ഇ​നി​യൊ​രു വീ​ഴ്ച​യു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ പ്രൊ​ഫ​ഷ​ണ​ലാ​യി ക​മ്പ​നി​യെ ന​യി​ക്കാ​ൻ നി​ലേ​ക​നി​ക്കു ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ൻ​ഫോ​സി​സി​ലെ ഉ​ള്ളു​ക​ളി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യി ശ​ബ്ദ​മു​യ​ർ​ത്തി​യ​വ​രി​ൽ ഒ​രാ​ളാ​ണ് ബാ​ല​കൃ​ഷ്ണ​ൻ. ന​ല്ല ചെ​യ​ർ​മാ​നാ​യി ക​മ്പ​നി​യെ ന​യി​ക്കാ​നാ​ണ് നി​ലേ​ക​നി ഇ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്. ഭാ​വി​യി​ൽ ക​മ്പ​നി വി​ടു​ന്പോ​ൾ ബോ​ർ​ഡ് സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ലാ​ണ് ഏ​ൽ​പ്പി​ച്ച​തെ​ന്ന് തെ​ളി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടു മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്തു​തീ​ർ​ക്കാ​നു​ണ്ട്.

ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണം, പു​തി​യ സി​ഇ​ഒ​യെ നി​യ​മി​ക്ക​ണം, ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് ക​മ്പ​നി​യു​ടെ വി​ജ​യ​പാ​ത രൂ​പീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ ചെ​യ​ർ​മാ​ന്‍റെ ആ​ദ്യ ക​ട​മ​ക​ൾ.സി​ഇ​ഒ വി​ശാ​ൽ സി​ക്ക​യ്ക്കു പി​ന്നാ​ലെ ചെ​യ​ർ​മാ​ൻ ആ​ർ. ശേ​ഷ​സാ​യി​യും രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ന​ന്ദ​ൻ നി​ലേ​ക​നി ഇ​ൻ​ഫോ​സി​സി​ന്‍റെ തലപ്പത്തേക്കെ ത്തിയത്.

Related posts