ഉ​ത്രാ​ട​ദി​ന​ത്തി​ൽ കോ​ട്ട​യം ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സി​ന് കീ​ഴി​ൽ വി​റ്റ​ഴി​ച്ച​ത് 4.88 കോ​ടി​യു​ടെ മ​ദ്യം


കോ​ട്ട​യം: ഉ​ത്രാ​ട​ദി​ന​ത്തി​ൽ കോ​ട്ട​യം ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സി​ന് കീ​ഴി​ൽ വി​റ്റ​ഴി​ച്ച​ത് 4.88 കോ​ടി​യു​ടെ മ​ദ്യം. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 50 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യാ​ണ് തി​രു​വോ​ണ​ത്ത​ലേ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സി​ന് കീ​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ദ്യം വി​റ്റ​ത് ച​ങ്ങ​നാ​ശേ​രി ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റി​ലാ​ണ്. 79 ല​ക്ഷം. ക​ഴി​ഞ്ഞ​ വ​ർ​ഷ​ങ്ങ​ളി​ലും ച​ങ്ങ​നാ​ശേ​രി ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ.

ര​ണ്ടാം സ്ഥാ​ന​ത്ത് കോ​ട്ട​യം നാ​ഗ​ന്പ​ടം ബിവ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റാണ്. ഇ​വി​ടെ 50 ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. ജി​ല്ല​യി​ൽ കോ​ട്ട​യം,അ​യ​ർ​ക്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബി​വ​റേ​ജ​സ് വെ​യ​ർ​ഹൗ​സ്.

ഇ​തി​ൽ കോ​ട്ട​യ​ത്തി​നു​കീ​ഴി​ലെ 13 ബി​വ​റേ​ജ് ഒൗ​ട്ട്‌ലെറ്റുക​ളി​ലാ​ണ് 4.88 കോ​ടി​യു​ടെ മ​ദ്യ വി​ല്പ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെറ്റു​ക​ളി​ലെ മ​ദ്യ വി​ല്പ​ന​യും ബാ​റു​ക​ളി​ലെ വി​ല്പ​ന​യും കൂ​ടി പ​രി​ശോ​ധി​ക്കു​ന്പോ​ൾ തു​ക ഇ​നി​യും വ​ർ​ധി​ക്കും.

ഉ​ത്രാ​ട​ദി​ന​ത്തി​ൽ മാ​ത്രം ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ കു​റ​വി​ല​ങ്ങാ​ട്, ഉ​ഴ​വൂ​ർ ഒൗ​ട്ട്‌ലെറ്റുക​ളി​ൽ വി​റ്റ​ഴി​ച്ച​ത് 43.5 ല​ക്ഷ​ത്തി​ന്‍റെ മ​ദ്യ​മാ​ണ്. കു​റ​വി​ല​ങ്ങാ​ട് ഷോ​പ്പി​ൽ നി​ന്ന് 28 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​വി​ൽ​പ്പ​ന​യാ​ണ് ഒ​റ്റ​ദി​ന​ത്തി​ൽ ന​ട​ത്തി​യ​ത്.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്പ​ത് ല​ക്ഷ​ത്തി​ൽ താ​ഴെ മാ​ത്രം മ​ദ്യം വി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തി​ന്‍റെ മൂ​ന്നി​ര​ട്ടി​യോ​ളം രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തി​യ​ത്.

ഉ​ഴ​വൂ​രി​ലെ വി​ൽ​പ്പ​ന​ശാ​ല​യി​ൽ 15.71 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​റ്റ​ഴി​ച്ച​ത്.ഏ​ഴ​ര​ല​ക്ഷ​ത്തി​ന്‍റെ വി​ൽ​പ്പ​ന സാ​ധാ​ര​ണ ന​ട​ക്കു​ന്ന ക​ട​യി​ലാ​ണ് അ​ത് ഇ​ര​ട്ടി​യി​ലെ​ത്തി​യ​ത്.

ഓ​ണ​ത്ത​ലേ​ന്ന് ബാ​റു​ക​ളി​ലൂ​ടെ വി​റ്റ​ഴി​ച്ച മ​ദ്യ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ അ​ര​ക്കോ​ടി പി​ന്നി​ടു​ന്ന​താ​ണ് ഈ ​മേ​ഖ​ല​യി​ലെ ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മ​ദ്യ​ത്തി​ന്‍റെ ചെ​ല​വ്.

Related posts

Leave a Comment