കോട്ടയം നഗരത്തിൽ അ​നാ​ശാ​സ്യ സം​ഘ​ങ്ങ​ൾ വീ​ണ്ടും ത​ല​പൊ​ക്കി; കുടുംബത്തോടൊപ്പം നടന്നുപോയ സ്ത്രീയെ അനാശാസ്യത്തിൽപ്പെട്ടെ യുവതി തട്ടിക്കൊണ്ടുപോകാൻ ശ്രമം; കെഎസ്ആർടിസിക്ക് സമീപം നടന്ന  സംഭവം ഞെട്ടിക്കുന്നത്

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ കു​റെ നാ​ളാ​യി ഒ​തു​ങ്ങി​ക്ക​ഴി​ഞ്ഞ അ​നാ​ശാ​സ്യ സം​ഘ​ങ്ങ​ൾ വീ​ണ്ടും ത​ല​പൊ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം വ​ഴി​യെ ന​ട​ന്നു വ​ന്ന ഒ​രു സ്ത്രീ​ക്കു നേ​രേ​യാ​യി​രു​ന്നു. ഇ​ട​പെ​ട്ട പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നും ശ്ര​മം ന​ട​ന്നെ​ന്ന് ആ​രോ​പ​ണം. കെഎസ്ആ​ർ​ടി​സി​ക്ക് സ​മീ​പം ക​ട​യി​ലേ​ക്ക് റോ​ഡ് കു​റു​കെ ക​ട​ന്ന യു​വ​തി​യെ അ​നാ​ശാ​സ്യ സം​ഘ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​ക​ൾ ത​ട​ഞ്ഞു വ​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

ഭ​ർ​ത്താ​വും കു​ട്ടി​ക​ളും ആ​ദ്യം റോ​ഡ് കു​റു​കെ ക​ട​ന്നു. വാ​ഹ​നം വ​ന്ന​തി​നാ​ൽ യു​വ​തി​ക്ക് അ​വ​ർ​ക്കൊ​പ്പം റോ​ഡ് കു​റു​കെ ക​ട​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ത​നി​യെ റോ​ഡ് കു​റു​കെ ക​ട​ന്നെ​ത്തി​യ യു​വ​തി​യെ ത​ട​ഞ്ഞു നി​ർ​ത്തി ത​ങ്ങ​ൾ​ക്കൊ​പ്പം വ​രാ​ൻ അ​നാ​ശാ​സ്യ സം​ഘ​ത്തി​ലെ സ്ത്രീ ​ശ്ര​മി​ച്ചു. ഓ​ട്ടോ​യി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റാ​നും ശ്ര​മം ന​ട​ന്നു.

നി​ങ്ങ​ൾ ഉ​ദ്ദേശി​ക്കു​ന്ന​യാ​ള​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞു നോ​ക്കി​യെ​ങ്കി​ലും മ​റ്റേസ്ത്രീ ​ബ​ലം പ്ര​യോ​ഗി​ച്ച​തോ​ടെ​യാ​ണ് ഭ​ർ​ത്താ​വ് എ​ത്തി​യ​ത്. ഇ​തോ​ടെ വാ​ക്കു​ത​ർ​ക്ക​മാ​യി. ഇ​തി​നി​ടെ അ​നാ​ശാ​സ്യ സം​ഘ​ത്തി​ലെ മ​റ്റു സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും കൂ​ടി എ​ത്തി. സം​ഭ​വം ക​ണ്ട് എ​ത്തി​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വാ​ണ് അ​നാ​ശാ​സ്യ സം​ഘ​ത്തി​ലെ സ്ത്രീ​ക​ളെ പി​ൻ​തി​രി​പ്പി​ച്ച​ത്. യു​വ​തി​യും ഭ​ർ​ത്താ​വും ക​ട​യി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു.

ഇ​തി​നു ശേ​ഷം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വി​നെ​തി​രേ അ​നാ​ശാ​സ്യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. യ​ഥാ​ർ​ഥ​ത്തി​ൽ യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും അ​നാ​ശാ​സ്യ സം​ഘ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​ണ് യു​വാ​വ് ചെ​യ്ത​ത്. പോ​ലീ​സ് റെ​യ്ഡ് ശ​ക്ത​മാ​ക്കി​യ​തി​നാ​ൽ കു​റെ നാ​ളാ​യി അ​നാ​ശാ​സ്യ സം​ഘ​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ നി​ന്ന് താ​വ​ളം മാ​റ്റി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts