ആശ്വാസത്തോടെ ഇനി കാത്തിരിക്കാം..! ഗൈനക്കോളജിയിലെത്തുന്ന യുവതികളുടെ ബന്ധുക്കൾക്ക് ഇനി  വെയിലും മഴയുമേൽക്കേണ്ട; 50രൂപ നൽകിയാൽ   വിശ്രമിക്കാൻ ഇടമൊരുക്കി കോട്ടയം മെഡിക്കൽ കോളജ്

ഗാ​ന്ധി​ന​ഗ​ർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ​രു​ന്നും നി​ന്നും മ​ടു​ത്ത രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ആശ്വാസ വാർത്ത.ഇനി ക്ഷീണമകറ്റാൻ തല ചായ്ക്കാനൊരിടം തേടി അലയേണ്ട. വീ​ട്ടി​ൽ കി​ട​ക്കു​ന്ന​തു​പോ​ലെ ന​ല്ല മെ​ത്ത​യി​ൽ കി​ട​ന്നു​റ​ങ്ങാം. ഒ​രു ദി​വ​സ​ത്തേ​ക്ക് വെ​റും 50 രൂ​പ മാ​ത്രം

മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എത്തുന്ന സ്ത്രീകളുടെ പു​രു​ഷ​ൻ​മാ​രാ​യ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​ണ് തൊ​ട്ട​ടു​ത്ത് വി​ശ്ര​മ കേ​ന്ദ്ര​ം ഒരുക്കിയിരിക്കുന്നത്. ഡോ​ർ​മെ​റ്റ​റി രൂ​പ​ത്തി​ലാ​ണ് വി​ശ്ര​മ കേ​ന്ദ്രം. റെ​യി​ൽ​വേ ബ​ർ​ത്ത് പോ​ലെ ഒ​രു ക​ട്ടി​ലി​ൽ താ​ഴെ​യും മു​ക​ളി​ലു​മാ​യി ര​ണ്ടുപേ​ർ​ക്ക് കി​ട​ക്കാം.

24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് 50 രൂ​പ​യാ​ണ് ഫീ​സ്. പ​ക​ൽ മു​ഴു​വ​ൻ രോ​ഗി​ക​ളു​ടെ ചി​കി​ത്സ സം​ബ​ന്ധ​മാ​യ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ടി​ന​ട​ന്ന് ത​ള​ർ​ന്ന​ശേ​ഷം രാ​ത്രി​യി​ൽ കു​റ​ച്ച് നേ​ര​മെ​ങ്കി​ലും ഒ​ന്നു വി​ശ്ര​മി​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത് വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​ണ്. ര​ണ്ടു മു​റി​ക​ളി​ലാ​യി 40 കി​ട​ക്ക​ക​ൾ ഉ​ണ്ട്.

ഇ​വി​ടെ വി​ശ്ര​മി​ക്കു​വാ​ൻ വ​രു​ന്ന ആ​ളു​ടെ മു​ഴു​വ​ൻ രേ​ഖ​ക​ളും ( രോ​ഗി​യു​ടേ​തും) പ​രി​ശോ​ധി​ച്ച​ശേ​ഷം, ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ കോ​പ്പി​യും മൊ​ബൈ​ൽ ന​ന്പ​രും വാ​ങ്ങി​യ ശേ​ഷ​മേ മു​റി അ​നു​വ​ദി​ക്കൂ. ആ​ശു​പ​ത്രി​ക്ക് വെ​ളി​യി​ൽ സാ​ധാ​ര​ണ ലോ​ഡ്ജു​ക​ൾ​ക്ക് 650രൂ​പ മു​ത​ൽ ഫീ​സ് ഈ​ടാ​ക്കു​ന്പോ​ൾ 50രൂ​പ കൊ​ടു​ത്താ​ൽ പ്രാ​ഥ​മി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നും സൗ​ക​ര്യം ല​ഭി​ക്കു​ന്നതിന്‍റെ വ​ലി​യ ഒ​രാ​ശ്വാ​സ​ത്തി​ലാ​ണ് ഗൈ​ന​ക്കോ​ള​ജി​യി​ലെ കൂ​ട്ടി​രി​പ്പു​കാ​ർ.

Related posts