ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​വി​ഡ് ക​സ്റ്റ​ഡി​യി​ൽ! കൊ​വി​ഡ് ബാ​ധി​ച്ച സി​ഐ യു​ടെ ചു​മ​ത​ല ആ​ലു​വ സൈ​ബ​ർ സെ​ൽ സി​ഐ​ക്ക് ന​ൽ​കി

ആ​ലു​വ: കോ​വി​ഡ് ബാ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 27 ആ​യി ഉ​യ​ർ​ന്നു. സി​ഐ​യ​ട​ക്കം 18 പേ​ർ നേ​ര​ത്തെ കോ​വി​ഡ് പോ​സ്റ്റീ​വാ​യി​രു​ന്നു.

ഇ​പ്പോ​ൾ മൂ​ന്ന് എ​സ്ഐ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ചി​കി​ത്സ​സ​യി​ലാ​ണ്. സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ൽ കു​റ​വ് വ​രു​ത്താ​തി​രി​ക്കാ​ൻ റൂ​റ​ൽ ജി​ല്ല​യി​ലെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ആ​ലു​വ​യി​ൽ ല​ഭ്യ​മാ​ക്കും.

എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും മൂ​ലം ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള മ​റ്റു ദ്യോ​ഗ​സ്ഥ​രെ ക്വാ​റ​ന്‍റൈ​നി​ൽ അ​യ​ക്കാ​ത്ത​ത് പോ​ലീ​സി​നു​ള്ളി​ൽ അ​തൃ​പ്തി​ക്കി​ട​യാ​ക്കി​യി​രു​ന്നു.

തു​ട​ർ​ന്ന് 35 പേ​രു​ടെ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി. ഇ​വ​രി​ൽ 9 പേ​ർ കൂ​ടി പോ​സ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കൊ​വി​ഡ് ബാ​ധി​ച്ച സി​ഐ യു​ടെ ചു​മ​ത​ല ആ​ലു​വ സൈ​ബ​ർ സെ​ൽ സി​ഐ​ക്ക് ന​ൽ​കി. ക്വാ​റ​ന്‍റൈ​നി​ൽ വി​ടാ​ത്ത​തു​മൂ​ലം പ​ല പോ​ലീ​സു​കാ​രും ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി ഒ​റ്റ​യ്ക്ക് ക​ഴി​യു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

ആ​കെ 70 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ള്ള ആ​ലു​വ​യി​ലെ നി​ല​വി​ലെ അം​ഗ​ബ​ലം 50 ആ​ണ്. ഇ​വ​രി​ൽ 10 പേ​ർ ഒ​രു മാ​സം മു​മ്പേ പോ​സ്റ്റീ​വാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും ആ​ലു​വ​യി​ലേ​ക്ക് പ​ക​രം വ​രാ​ൻ പ​ല ഉ​ദ്യോ​ഗ​സ്ഥ​രും മ​ടി​ക്കു​ക​യാ​ണ്.

Related posts

Leave a Comment