ല​ക്ഷ​ദ്വീ​പ് യാ​ത്ര​യ്ക്കാ​യി രാ​ഷ്ട്ര​പ​തി​ രാംനാഥ് കോവിന്ദും  ആയുർവേദ ചികിത്‌സയ്ക്ക് ഇടുക്കി യാത്രയ്ക്കായി അ​ദ്വാ​നി​യും ഇന്ന് കൊച്ചിയിൽ

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് യാ​ത്ര​യ്ക്കാ​യി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്കാ​യി ബി​ജെ​പി നേ​താ​വും മു​ൻ ഉ​പ​പ്ര​ഥാ​ന​മ​ന്ത്രി​യു​മാ​യ എ​ൽ.​കെ. അ​ദ്വാ​നി​യും ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.05നാ​ണു വി​ല്ലി​ങ്ഡ​ൻ ദ്വീ​പി​ലെ ഐ​എ​ൻ​എ​സ് ഗ​രു​ഡ നേ​വ​ൽ എ​യ​ർ​സ്റ്റേ​ഷ​നി​ൽ രാ​ഷ്ട്ര​പ​തി എ​ത്തു​ക.

അ​ദേ​ഹം ഇ​ന്നു വൈ​കി​ട്ട് വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തും. കേ​ര​ള ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ന്‍റെ നെ​ഫ​ർ​റ്റി​റ്റി’ ഉ​ല്ലാ​സ​നൗ​ക​യി​ലാ​ണു യാ​ത്ര. വൈ​കി​ട്ട് 5.30 മു​ത​ൽ 6.30 വ​രെ​യാ​ണു യാ​ത്ര നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സൂ​ര്യാ​സ്ത​മ​യം ക​ണ്ട​ശേ​ഷം രാ​ഷ്ട്ര​പ​തി വി​ല്ലിം​ഗ്ട​ൻ ദ്വീ​പി​ലെ താ​ജ് വി​വാ​ന്ത ഹോ​ട്ട​ലി​ലേ​ക്കു മ​ട​ങ്ങും. നാ​ളെ രാ​വി​ലെ 9.50നു ​വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ലേ​ക്കു തി​രി​ക്കും.

ഒ​ൻ​പ​തി​ന് രാ​വി​ലെ 11.45നു ​ഗ​രു​ഡ​യി​ൽ തി​രി​ച്ചെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി 12.05ന് ​ന്യൂ​ഡ​ൽ​ഹി​ക്കു മ​ട​ങ്ങും.ആ​യൂ​ർ​വേ​ദ ചി​കി​ത്സ​യ്ക്കാ​യാ​ണ് എ​ൽ.​കെ. അ​ദ്വാ​നി ഇ​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. വൈ​കി​ട്ട് 6.50 ന് ​നെ​ടു​ന്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങു​ന്ന അ​ദ്വാ​നി ക​ണ്ടെ​യ്ന​ർ റോ​ഡു​വ​ഴി ന​ഗ​ര​ത്തി​ലൂ​ടെ വെ​ല്ലിം​ഗ്ഡ​ൻ ഐ​ല​ന്‍റി​ലെ​ത്തും.

വെ​ല്ലിം​ഗ്ഡ​ൻ ഐ​ല​ന്‍റി​ലെ കാ​സി​നോ ഹോ​ട്ട​ലി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വി​ശ്ര​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ ചി​കി​ത്സ​യ്ക്കാ​യി ഇ​ടു​ക്കി​യി​ലേ​ക്ക് പു​റ​പ്പെ​ടും.

Related posts