ബി​ജെ​പി കോ​ഴ​ക്കേ​സ്: ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ശി​ന് നോ​ട്ടീ​സ്


ക​ൽ​പ്പ​റ്റ: ജെ​ആ​ർ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സി.​കെ. ജാ​നു​വി​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കോ​ഴ ന​ൽ​കി​യെ​ന്ന കേ​സി​ൽ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ബി​ജെ​പി സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ശി​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്.

സി.​കെ. ജാ​നു​വി​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് കൊ​ണ്ടു വ​രാ​ൻ ര​ണ്ടു​ത​വ​ണ​യാ​യി 35 ല​ക്ഷം രൂ​പ കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യെ​ന്നാ​ണ് ജെ​ആ​ർ​പി ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ര​വ​ധി ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളും പ്ര​സീ​ത പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ൽ ബി​ജെ​പി വ​ട​ക്ക​ൻ മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷി​ന്‍റെ​യും മ​റ്റു ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ൾ പ്ര​സീ​ത പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

പ്ര​സീ​ത അ​ഴി​ക്കോ​ടി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് മൊ​ഴി​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​വ​രെ വി​ളി​ച്ചു​വ​രു​ത്തി ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യ​ൽ ആ​രം​ഭി​ച്ച​ത്.

ഇ​ന്ന​ലെ ബി​ജെ​പി വ​ട​ക്ക​ൻ മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷി​നെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. ബ​ത്തേ​രി​യി​ൽ​വ​ച്ച് സി.​കെ. ജാ​നു​വി​ന് 25 ല​ക്ഷം രൂ​പ കൈ​മാ​റി​യെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന ബി​ജെ​പി വ​യ​നാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ലി​നെ​യും ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തി​രു​ന്നു.

 

Related posts

Leave a Comment