കോ​ഴി ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ച്ച് പണംതട്ടുന്ന സം​ഘം പി​ടി​യി​ൽ; കർഷകരെ തട്ടിപ്പിന് ഇരിക്കുന്ന രീതിയെക്കുറിച്ച് സംഘം പോലീസിനോട് പറഞ്ഞതിങ്ങനെ…

മൂ​വാ​റ്റു​പു​ഴ: കോ​ഴി ക​ർ​ഷ​ക​രേ​യും വ്യാ​പാ​രി​ക​ളേ​യും ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചാ​വ​ക്കാ​ട് വ​ല​പ്പാ​ട് റം​ജി​ത് മ​ൻ​സി​ലി​ൽ ഖാ​ലി​ദ് (62), മ​ക​ൻ ന​സീ​ർ (40), മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് കു​രു​പ്പ​ത്ത​ട​ത്തി​ൽ അ​ന​ന്തു (22), ചൂ​ണ്ടി കോ​ന്പാ​റ സ്വ​ദേ​ശി​ക​ളാ​യ ചാ​ല​യി​ൽ അ​ഫ്സ​ൽ (30), വ​ള്ളോ​പ്പി​ള്ളി​ൽ സ​ബി​ൽ (28) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

രാ​ത്രി​യി​ൽ ഫാ​മു​ക​ളി​ൽ​നി​ന്നും കോ​ഴി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് തൂ​ക്ക​ത്തി​ൽ തി​രി​മ​റി ന​ട​ത്തു​ന്ന​ത്. വി​വി​ധ ഫാ​മു​ക​ളി​ൽ നി​ന്നും കോ​ഴി വാ​ങ്ങി ചി​ല്ല​റ വ്യാ​പാ​രി​ക​ൾ​ക്കും ഹോ​ട്ട​ലു​ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത് സം​ഘ​മാ​യി​രു​ന്നു.

ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി കൃ​ത്രി​മ തി​ര​ക്കു​ണ്ടാ​ക്കി തൂ​ക്ക​ത്തി​ൽ വെ​ട്ടി​പ്പു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തൂ​ക്ക​ത്തി​ൽ സം​ശ​യം തോ​ന്നി​യി​രു​ന്ന പാ​യി​പ്ര സൊ​സൈ​റ്റി​പ്പ​ടി​യി​ലു​ള്ള ക​ർ​ഷ​ക​ൻ ഷാ​ഫി സി​സി​ടി​വി​യി​ൽ ത​ട്ടി​പ്പ് വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സി​ന് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ പി​ടി​കൂ​ടി. വി​വി​ധ കോ​ഴി ഫാ​മു​ക​ളി​ൽ വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment