എങ്ങനെ കടത്തിയാലും പൊക്കും, പിന്നെ ഇങ്ങനെയൊക്കെ ചെയ്യണോ? ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; പിടികൂടിയത്‌ 60 ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന സ്വര്‍ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. വി​മാ​ന യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 60 ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന ഒ​ന്ന​ര കി​ലോ​യോ​ളം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ത​ല​ശേ​രി ക​തി​രൂ​ർ സ്വ​ദേ​ശി ന​വാ​സി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഷാ​ർ​ജ​യി​ൽ നി​ന്നും ഇ​ൻ​ഡി ഗോ ​വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ന​വാ​സ്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ചെ​ക്കിം​ഗ് പ​രി​ശോ​ധ​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പെ​യി​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

ന​വാ​സ് ധ​രി​ച്ച പാ​ന്‍റി​നു​ള്ളി​ൽ ബെ​ൽ​റ്റി​നു​ള്ള ഭാ​ഗ​ത്ത് സ്റ്റി​ച്ച് ചെ​യ്തു ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം.

പെ​യി​സ്റ്റ് രൂ​പ​ത്തി​ൽ 1578ഗ്രാം ​തൂ​ക്കം ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ​ത് ആ​ർ​ക്കാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​യാ​ളെ ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ചേ​ർ​ന്നു ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts

Leave a Comment