വെ​ള്ളി​ത്തി​ര സ്റ്റാ​ർ​ട്ടാ​യി…! കി​ടി​ല​ൻ ആ​ക്‌ഷനു​ക​ളു​മാ​യി അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളെ​ത്തി; കാമ​റ​ക്ക​ണ്ണി​ലെ മ​ല​യാ​ളം കാ​ണാ​ൻ കാ​ത്തി​രി​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: വെ​ള്ളി​ത്തി​ര സ്റ്റാ​ർ​ട്ടാ​യി. കി​ടി​ല​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ൾ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി. കാ​മ​റ​ക്ക​ണ്ണി​ലെ മ​ല​യാ​ളം കാ​ണാ​ൻ കാ​ത്തി​രി​ക്ക​ണം 12ന് ​കു​റു​പ്പെ​ത്തും വ​രെ….

ലോ​ക്ഡൗ​ണി​നും അ​ട​ച്ചി​ട​ലു​ക​ൾ​ക്കു​മെ​ല്ലാ​മൊ​ടു​വി​ൽ കേ​ര​ള​ത്തി​ലെ സി​നി​മ തീ​യ​റ്റ​റു​ക​ൾ വീ​ണ്ടും തു​റ​ന്ന​പ്പോ​ൾ തൃ​ശൂ​രി​ലും ഏ​താ​നും തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി.

തൃ​ശൂ​രി​ലെ തീ​യേ​റ്റ​റു​ക​ളി​ലും ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്.

ഹോ​ളി​വു​ഡി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ ജെ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, മ​റ്റൊ​രു ഇം​ഗ്ലീ​ഷ് ചി​ത്ര​മാ​യ വെ​നം 2 എ​ന്നി​വ​യാ​ണ് വീ​ണ്ടും തു​റ​ന്ന മ​ല​യാ​ള​ക്ക​ര​യി​ലെ വെ​ള്ളി​ത്തി​ര​ക​ളെ ത്ര​സി​പ്പി​ക്കാ​നെ​ത്തി​യ ആം​ഗ​ലേ​യ ചി​ത്ര​ങ്ങ​ൾ.

മ​ല​യാ​ള സി​നി​മ​ക​ൾ ഈ ​മാ​സം 12 നെ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യു​ള്ളു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ കു​റു​പ്പ് എ​ന്ന സി​നി​മ​യാ​യി​രി​ക്കും മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മെ​ത്തു​ക​യെ​ന്നാ​ണ് സു​ച​ന.

തൃ​ശൂ​രി​ലെ പ​ല പ്ര​മു​ഖ തീ​യേ​റ്റ​റു​ക​ളും തു​റ​ന്ന​പ്പോ​ൾ പ​ല​തും അ​ട​ഞ്ഞു​കി​ട​ന്നു. തു​റ​ന്ന തീ​യേ​റ്റ​റു​ു​ക​ളി​ലാ​ക​ട്ടെ തി​ര​ക്കും കു​റ​വാ​യി​രു​ന്നു.

ഇ​പ്പോ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ൾ ടെ​ല​ഗ്രാ​മി​ലും മ​റ്റും പ​ല​രും ക​ണ്ട​താ​ണ്. അ​തു​കൊ​ണ്ടാ​ണ് തി​ര​ക്കു കു​റ​യാ​ൻ കാ​ര​ണം.

മ​ല​യാ​ള സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യു​ന്പോ​ൾ തി​ര​ക്കു​ണ്ടാ​കു​മെ​ന്ന് തീ​യേ​റ്റ​​ർ ഉ​ട​മ​ക​ൾ പ്ര​ത്യാ​ശി​ച്ചു.

അ​തേ​സ​മ​യം മ​ല​യാ​ള സി​നി​മ​ക​ളെ​ത്തും വ​രെ തീ​യേ​റ്റ​റു​ക​ൾ​ക്കി​ത് ട്ര​യ​ൽ റ​ണ്‍ സ​മ​യ​മാ​ണ്.

പ്രൊ​ജ​ക്ട​റു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​നു​ക​ൾ എ​ന്നി​വ ശ​രി​യാം വി​ധം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നു​ള്ള ട്ര​യ​ൽ റ​ണ്ണാ​ണ് ഈ ​ദി​വ​സ​ങ്ങ​ളെ​ന്ന് പ​ല ഉ​ട​മ​ക​ളും പ​റ​ഞ്ഞു.

തീ​യേ​റ്റ​റു​ക​ളെ​ല്ലാം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി വൃ​ത്തി​യാ​ക്കി​യി​രു​ന്നു.

ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രെ തീ​യേ​റ്റ​റു​ക​ളി​ലേ​ക്ക് ക​യ​റ്റു​ന്ന​ത്. ര​ണ്ടു ഡോ​സ് വാ​ക്സി​നെ​ടു​ത്ത​വ​രെ​യാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ആ​കെ​യു​ള്ള സീ​റ്റി​ന്‍റെ പ​കു​തി സീ​റ്റി​ൽ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ള്ളു.

അ​തി​നി​ടെ ഫി​ലിം ചേം​ബ​റി​ന്‍റെ മീ​റ്റിം​ഗ് രാ​വി​ലെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​രും.

തൃ​ശൂ​രി​ൽ കൈ​ര​ളി, ശ്രീ ​തീ​യേ​റ്റ​റു​​ക​ളും തു​റ​ന്നി​ട്ടു​ണ്ട്. സ്വ​കാ​ര്യ തീ​യേ​റ്റ​റു​ക​ളി​ൽ ചി​ല​തെ​ല്ലാം തു​റ​ന്നു. ബാ​ക്കി​യു​ള്ള​വ വ​രും ദി​വ​സ​ങ്ങ​ളി​ലേ തു​റ​ക്കു​ക​യു​ള്ളു.

ഏ​താ​യാ​ലും ഇ​രു​ൾ​മൂ​ടി​ക്കി​ട​ന്ന ബി​ഗ് സ്ക്രീ​നു​ക​ളി​ൽ വെ​ളി​ച്ചം നി​റ​ഞ്ഞി​രി​ക്കു​ന്നു. നി​ശ​ബ്ദ​ത​യി​ലാ​ണ്ടു കി​ട​ന്ന സൗ​ണ്ട് സി​സ്റ്റ​ങ്ങ​ളി​ൽ കി​ടി​ല​ൻ ശ​ബ്ദ​ങ്ങ​ൾ മു​ഴ​ങ്ങി​ത്തു​ട​ങ്ങി..

ഇ​നി വീ​ണ്ടും സി​നി​മാ​ക്കാ​ലം….

Related posts

Leave a Comment