സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യം ലം​ഘി​ച്ച് ട്ര​ഷ​റി വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം;  ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനം വേണ്ടപ്പെട്ടയാൾക്ക് തന്നെ…


നി​ശാ​ന്ത് ഘോ​ഷ്
ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​തന​യ​ത്തി​ന് വി​രു​ദ്ധമാ​യി ട്ര​ഷ​റി​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം.

ആ​ദ്യ പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വ്യ​ക്തി​യു​ടെ അ​ടു​ത്ത ബ​ന്ധു​വും തൃ​ശൂ​ർ ജി​ല്ലാ ട്ര​ഷ​റി ജൂ​ണി​യ​ർ സൂ​പ്ര​ണ്ടു​മാ​യ കെ.​വി. മി​നി​യെ​യാ​ണ് ച​ട്ട​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും മ​റി​ക​ട​ന്ന് അ​വ​രു​ടെ വീ​ടി​ന​ത്തു​ള്ള ട്ര​ഷ​റി​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ നി​മ​യി​ച്ചി​രി​ക്കു​ന്ന​ത്.

മി​നി​ക്ക് കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​നാ​യി തൃ​ശൂ​ർ ജി​ല്ലാ ട്ര​ഷ​റി​യി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പോ​സ്റ്റ് ‌കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യാ​ണ് നി​യ​മ​നം.തൃ​ശൂ​ർ ജി​ല്ലാ ട്ര​ഷ​റി​ക്കു കീ​ഴി​ലെ തൃ​പ്ര​യാ​ർ ട്ര​ഷ​റി​യി​ൽ സൂ​പ്പ​ർ​വൈ​സിം​ഗ് പോ​സ്റ്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​നും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​മി​ല്ലാ​ത്ത​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള അ​പേ​ക്ഷ നി​ല​നി​ൽ​ക്കെ​യാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും നി​ല​വി​ൽ ജി​ല്ല​യ്ക്ക് പു​റ​ത്തും ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന് ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​ന​മെ​ന്നും ഇ​ട​ത് സ​ർ​വീ​സ് സം​ഘ​ട​ന​യി​ലെ ജീ​വ​ന​ക്കാ​ർ ത​ന്നെ ആ​രോ​പി​ക്കു​ന്നു. നേ​ര​ത്തെ സെ​ല​ക്‌ഷൻ ഗ്രേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന​തി​നി​ടെ​യും ഇ​വ​ർ​ക്ക് സ​മാ​ന രീ​തി​യി​ൽ കോ​ഴി​ക്കോ​ട്ടേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം ന​ൽ​കി​യി​രു​ന്നു.

അ​ന്ന് പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ സോ​ഫ്റ്റ് വെ​യ​റി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യാ​യി​രു​ന്നു നി​യ​മ​നം. ട്ര​ഷ​റി വ​കു​പ്പി​ൽ സ്ഥ​ലം മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​ക്കാ​തി​രി​ക്കു​ന്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​ർ ന​യം ലം​ഘി​ച്ച് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന് ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ട്ര​ഷ​റി ഡ​യ​റ​ക്ട​ർ എ.​എം. ജാ​ഫ​ർ ആ​ണ് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.​കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റി​യു​ടെ കീ​ഴി​ൽ വ​രു​ന്ന അ​ഡീ​ഷ​ണ​ൽ സ​ബ് ട്ര​ഷ​റി​യി​ൽ ജോ​ലി ഭാ​രം പ​രി​ഗ​ണി​ച്ച് സൂ​പ്ര​ണ്ടി​നെ നി​യ​മി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​റു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് നി​യ​മ​നം.

ന​ഗ​ര മ​ധ്യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ട്ര​ഷ​റി ആ​യ​തി​നാ​ൽ ആ​ളു​ക​ൾ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ട്ര​ഷ​റി​യെ​യാ​ണെ​ന്നും ജീ​വ​ന​ക്കാ​രു​ടെ അ​മി​ത ജോ​ലി​ഭാ​രം ല​ഘൂ​ക​രി​ക്കാ​ൻ ഒ​രു ജൂ​ണി​യ​ർ സൂ​പ്ര​ണ്ടി​ന്‍റെ ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment