നാ​ലു കാ​ലുകളുമായി ഒരു കോ​ഴിക്കു​ഞ്ഞ്! കോ​ഴി​ക്കു​ഞ്ഞി​നെ കാ​ണാ​ൻ ഈ വീ​ട്ടി​ലെ​ത്തു​ന്ന​ത് നി​ര​വ​ധി ആ​ളുകള്‍

മു​രി​ങ്ങൂ​ർ: മു​രി​ങ്ങൂ​രി​ൽ കോ​ഴി​ക്കു​ഞ്ഞി​നു നാ​ലു കാ​ൽ. മ​ണ്ടി​ക്കു​ന്നി​ൽ എ​ത്താ​ട​ൻ ശ​ശി​യു​ടെ വീ​ട്ടി​ൽ ഭാ​ര്യ ഉ​ഷ വ​ള​ർ​ത്തു​ന്ന പ​തി​ന​ഞ്ചോ​ളം കോ​ഴി​ക​ളി​ലൊ​ന്നി​നെ എ​ട്ടു മു​ട്ട​യു​മാ​യി വി​രി​യി​ക്കു​വാ​ൻ വ​ച്ചി​രു​ന്നു.

വി​രി​ഞ്ഞു പു​റ​ത്തു​വ​ന്ന ആ​റു കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളി​ലൊ​ന്നി​നാ​ണ് നാ​ലു കാ​ലു​ക​ളു​ള്ള​ത്.

15 ദി​വ​സം പ്രാ​യ​മാ​യ​മാ​ണു കോ​ഴി​ക്കു​ഞ്ഞി​ന്. ചാ​ല​ക്കു​ടി​യി​ലെ ജ്വ​ല്ല​റി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ശ​ശി​യു​ടെ​യും ഭാ​ര്യ ഉ​ഷ​യു​ടേ​യും ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലെ ജീ​വി​ത മാ​ർ​ഗ​മാ​ണ് കോ​ഴി വ​ള​ർ​ത്ത​ൽ.

വി​വ​രം കേ​ട്ട​റി​ഞ്ഞ് നാ​ലു കാ​ലു​ള്ള കോ​ഴി​ക്കു​ഞ്ഞി​നെ കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ ശ​ശി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

Related posts

Leave a Comment