കോടതിവിധി എന്തായാലും ശബരിമലയുടെ ഭാവി അയ്യപ്പഭക്തര്‍ തീരുമാനിച്ചിട്ടുണ്ട്! ഹിന്ദു സമൂഹം രംഗത്തിറങ്ങിയാല്‍ പിണറായിക്കും കൂട്ടര്‍ക്കും രക്ഷയുണ്ടാവില്ല; മുന്നറിയിപ്പുമായി കെ.പി. ശശികല

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് എന്ത് വിധി വന്നാലും ശബരിമലയുടെ ഭാവി എന്താണെന്ന് അയ്യപ്പഭക്തര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച പരിപാടിയിലാണ് ശശികലയുടെ വാക്കുകള്‍.

ശബരിമലയിലെ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അയ്യപ്പഭക്തര്‍ ചേര്‍ന്ന് അതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഹിന്ദു സമൂഹം ഒന്നടങ്കം രംഗത്തിറങ്ങിയാല്‍ പിണറായിക്കും കൂട്ടര്‍ക്കും രക്ഷയുണ്ടാകില്ലെന്നും ശശികല പറഞ്ഞു.

ശബരിമല സുപ്രീം കോടതി വിധിയെ മറയാക്കി ഹിന്ദു സമൂഹത്തെ ഇടത് സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും സശികല ആരോപിച്ചു.

ശബരിമല വിഷയത്തില്‍ വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ചേംബറില്‍ പരിഗണിക്കും. 48 പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

Related posts