രാജസ്ഥാനില്‍ മന്ത്രിയും അണികളും പാര്‍ട്ടി വിട്ടു! ബിജെപിക്ക് വീണ്ടും ആഘാതവും തിരിച്ചടിയും; ഇറങ്ങിപ്പോക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചെന്നും സൂചന

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് രാജസ്ഥാന്‍ മന്ത്രിയും എം.എല്‍.എയുമായ സുരേന്ദ്ര ഗോയല്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. ജൈതാരന്‍ മണ്ഡലത്തില്‍ അഞ്ചു തവണ എംഎല്‍എ ആയിട്ടുള്ള സുരേന്ദ്ര ഗോയല്‍ അണികള്‍ക്കൊപ്പമാണ് പാര്‍ട്ടി വിട്ടത്.

ഞായറാഴ്ച രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 131 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്നും ഗോയലിനെ ഒഴിവാക്കിയിരുന്നു.

പാലി ജില്ലയില്‍ പെടുന്ന ജൈതാരനില്‍ ഇത്തവണ അവിനാഷ് ഗെഹ്ലോട്ട് എന്നയാളെയാണ് ബി.ജെ.പി പരിഗണിച്ചത്. നിലവിലുള്ള വസുന്ധര രാജെ സര്‍ക്കാരില്‍ സീറ്റ് കിട്ടാത്ത ഏക മന്ത്രിയാണ് ഗോയല്‍. മണ്ഡലത്തില്‍ വിമതനായി മത്സരിക്കാനാണ് ഗോയലിന്റെ തീരുമാനം. ാര്‍ട്ടി അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സൈനിക്ക് ഗോയല്‍ നല്‍കിയ രാജിക്കത്ത് പുറത്ത് വന്നിട്ടുമുണ്ട്.

Related posts