കൂത്തുപറമ്പിലെ ചിക്കന്‍സ്റ്റാളില്‍ ഒരു അഡാറ് ലവ്! കൊല്ലാന്‍ കൊണ്ടുവന്ന പൂവന്‍ കോഴി സ്‌നേഹം കൊണ്ട് കടയുടമയെ വശത്താക്കി, പിന്നെ നടന്നത്…

കൂ​ത്തു​പ​റ​മ്പ്(കണ്ണൂർ): ഇ​റ​ച്ചി​ക്ക​ട​യി​ലെ കോ​ഴി​ക​ൾ​ക്ക് സാ​ധാ​ര​ണ അ​ധി​ക ദി​വ​സം ആ​യു​സ് ഉ​ണ്ടാ​കാ​റി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഇ​വ ആ​വ​ശ്യ​ക്കാ​രു​ടെ ക​റി​ച്ച​ട്ടി​യി​ലെ​ത്താ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ വെ​ട്ടു​ക​ത്തി​ക്ക് മു​ന്നി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങ​ണ​മെ​ന്ന ത​ല​വി​ധി അ​തി​ജീ​വി​ച്ച ഒ​രു കോ​ഴി​യു​ണ്ട് വേ​ങ്ങാ​ട്ടെ ഒ​രു ചി​ക്ക​ൻ സ്റ്റാ​ളി​ൽ. ടി. ​അ​നി​ൽ​കു​മാ​റി​ന്‍റെ എം.​പി.​കെ. ചി​ക്ക​ൻ സ്റ്റാ​ളി​ൽ ഇ​റ​ച്ചി​ക്കാ​യി എ​ത്തി​ച്ച ഒ​രു പൂ​വ​ൻ കോ​ഴി​യാ​ണ് സ്നേ​ഹം കൊ​ണ്ട് ക​ട​യു​ട​മ​യെ വ​ശ​ത്താ​ക്കി ഇ​വി​ടെ രാ​ജാ​വാ​യി വാ​ഴു​ന്ന​ത്.

മൂ​ന്നു മാ​സം മു​മ്പാ​യി​രു​ന്നു ഊ​ർ​പ്പ​ള്ളി​യി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നും ഈ ​പൂ​വ​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴു കോ​ഴി​ക​ളെ വി​ല്പ​ന​ക്കാ​യി അ​നി​ൽ​കു​മാ​ർ സ്റ്റാ​ളി​ലെ​ത്തി​ച്ച​ത്. ആ​വ​ശ്യ​ക്കാ​ർ എ​ത്തി​യ​തോ​ടെ ഇ​വ​യി​ൽ ഓ​രോ​ന്നും വി​റ്റു പോ​യി. എ​ന്നാ​ൽ ഈ ​പൂ​വ​ൻ​കോ​ഴി അ​നി​ൽ​കു​മാ​റി​നോ​ട് വ​ല്ലാ​തൊ​രു അ​ടു​പ്പം കാ​ണി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​തി​നെ ഇ​റ​ച്ചി​യാ​ക്കി വി​ൽ​ക്കാ​തെ ക​ട​യി​ൽ ത​ന്നെ നി​ർ​ത്തി​യ​ത്.

കൂ​ട്ടി​ൽ നി​ന്നും ഓ​രോ കോ​ഴി​യേ​യും അ​റ​ക്കാ​ൻ കൊ​ണ്ടു​വ​രു​മ്പോ​ൾ അ​നി​ൽ​കു​മാ​റി​ന്‍റെ പി​ന്നാ​ലെ ഇ​വ​നെ​ത്തും. ഇ​റ​ച്ചി​വെ​ട്ടി​ക്ക​ഴി​യു​ന്ന​തു​വ​രെ അ​വി​ടെ ത​ന്നെ നി​ൽ​ക്കും. കൂ​ട്ടി​ലാ​ക്കി​യി​ല്ലെ​ങ്കി​ലും ക​ട​വി​ട്ട് പോ​വു​ക​യു​മി​ല്ല.

മ​റ്റു കോ​ഴി​ക​ൾ​ക്കൊ​പ്പം കൂ​ട്ടി​ലാ​ണെ​ങ്കി​ൽ എ​ല്ലാ​വ​രി​ലും ത​ന്‍റെ​യൊ​രു ക​ണ്ണു​ണ്ട് കേ​ട്ടോ എ​ന്ന മ​ട്ടി​ലാ​ണ് ന​ട​ത്തം. കോ​ഴി​ക​ളു​ടെ അ​റ​വു​മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വ​ന്‍റെ ഇ​ഷ്ട ഭ​ക്ഷ​ണം. ഇ​വ​ന്‍റെ ഈ ​സ​വി​ശേ​ഷ​ത ക​ണ്ട​റി​ഞ്ഞ പ​ല​രും കോ​ഴി​യെ ആ​വ​ശ്യ​പ്പെ​ട്ട് വ​രാ​റു​ണ്ടെ​ന്ന് അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​വ​നെ വി​ൽ​ക്കാ​ൻ അ​നി​ൽ​കു​മാ​ർ ത​യാ​റു​മ​ല്ല.

Related posts