‘ഇ​യാ​ള്‍ എ​വി​ടെ പോ​യി കി​ട​ക്കു​ക​യാ​ണ്’; വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ തെ​റി​വി​ളി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ്

ആ​ല​പ്പു​ഴ: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തിലെത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ആ​ല​പ്പു​ഴ​യി​ലെ സ​മ​രാ​ഗ്‌​നി​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ അ​പ​മാ​നി​ച്ച​ത്. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് 20 മി​നി​റ്റ് വൈ​കി​യാ​ണ് എ​ത്തി​യ​ത്. ഇ​തോ​ടെ സു​ധാ​ക​ര​ന്‍ അ​സ്വ​സ്ഥ​നാ​കു​ക​യാ​യി​രു​ന്നു.

സ​തീ​ശ​ൻ വൈ​കി​യ​തി​നെ സം​ബ​ന്ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു പ്ര​സാ​ദി​നോ​ട് സു​ധാ​ക​ര​ന്‍ ദേ​ഷ്യം പ്ര​ക​ടി​പ്പി​ച്ചു. അ​തോ​ടൊ​പ്പം അ​സ​ഭ്യ​വാ​ക്കും അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചു. ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ഇ​ട​പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളു​ടെ മൈ​ക്ക് ഓ​ണ്‍ ആ​ണെ​ന്ന് സു​ധാ​ക​ര​നെ ഓ​ര്‍​മി​പ്പി​ച്ചു. ഇ​തോ​ടെ​യാ​ണ് സം​സാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

പു​തു​പ്പ​ള്ളി ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ഇ​രു​വ​രും മൈ​ക്കി​ന് വ​ഴ​ക്കു​ണ്ടാ​ക്കി​യ​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു.

Related posts

Leave a Comment