ഇ​ര​ട്ട​കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​, പക്ഷേ..! നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ക്കി കൃ​ഷ്ണ​പ്രി​യ വി​ട​പ​റ​ഞ്ഞു; ഒ​രു വ​ര്‍​ഷം മുമ്പായി​രു​ന്നു കൃ​ഷ്ണ​പ്രി​യ​യു​ടെ വി​വാ​ഹം

കാ​ഞ്ഞി​ര​പ്പ​ള്ളി: നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ക്കി കൃ​ഷ്ണ​പ്രി​യ വി​ട​പ​റ​ഞ്ഞു.

ത​മ്പ​ല​ക്കാ​ട് പാ​റ​യി​ല്‍ ഷാ​ജി-അ​നി​ത ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ള്‍ കൃ​ഷ്ണ​പ്രി​യ (24) ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇ​ര​ട്ട​കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ ശേ​ഷം അ​ബോ​ധാ​വ​സ്ഥി​യി​ലാ​യ യു​വ​തി എ​റ​ണാ​കു​ള​ത്ത് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ര​ണ്ടു ശ​സ്ത്രക്രി​യ​ക​ള്‍ക്ക് വിധേയ യായ കൃ​ഷ്ണ​പ്രി​യ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

കൃ​ഷ്ണ​പ്രി​യ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, നാ​ട്ടു​കാ​രു​ടെ അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​ങ്ങ​ൾ​ക്ക് കൃ​ഷ്ണ​പ്രി​യ​യെ പി​ടി​ച്ചുനി​ർ​ത്താ​നാ​യി​ല്ല. പ്രാ​ർ​ഥ​ന​ക​ളും കാ​ത്തി​രു​പ്പും ബാ​ക്കി​യാ​ക്കി കൃ​ഷ്ണ​പ്രി​യ വി​ട​പ​റ​ഞ്ഞു.

ഒ​രു വ​ര്‍​ഷം മു​ന്പാ​യി​രു​ന്നു മൂ​വാ​റ്റു​പു​ഴ ആ​യ​വ​ന പാ​ല​നി​ല്‍​ക്കും​പ​റ​മ്പി​ല്‍ പ്ര​വീ​ണു​മാ​യി കൃ​ഷ്ണ​പ്രി​യ​യു​ടെ വി​വാ​ഹം.

മൂ​വാ​റ്റു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കഴിഞ്ഞ 29ന് ​സി​സേ​റി​യ​നി​ലൂ​ടെ ഇ​ര​ട്ടകു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി.

പി​റ്റേ​ന്ന് ശ്വാ​സംമു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ട് അ​ബോ​ധ​വാ​സ്ഥ​യി​ലാ​യ കൃ​ഷ്ണ​പ്രി​യ​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഗ​ര്‍​ഭപാ​ത്രം എ​ടു​ത്തുമാ​റ്റു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്തി.

വ​യ​റ്റി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെത്തു​ട​ര്‍​ന്ന് ര​ക്തസ​മ്മ​ര്‍​ദം കു​റ​ഞ്ഞ് സെ​പ്റ്റി​ക് ഷോ​ക്ക് ഉ​ണ്ടാ​യ​ത് വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചി​രു​ന്നു.

നാ​ട്ടു​കാ​രും സു​മ​ന​സു​ക​ളും ചേ​ര്‍​ന്ന് പ​ണം സ​മാ​ഹ​രി​ച്ച​തി​നെത്തുട​ര്‍​ന്ന് ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള എല്ലാ ശ്രമവും ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ പ്ര​തീ​ക്ഷ​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് കൃ​ഷ്ണ​പ്രി​യ യാ​ത്ര​യാ​യി. ജ​നി​ച്ച ഇ​ര​ട്ട​കു​ട്ടി​ക​ള്‍ മൂ​വാ​റ്റു​പു​ഴയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ത​ന്നെ ക​ഴി​യു​ക​യാ​ണ്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ഓടെ ​ത​മ്പ​ല​ക്കാ​ട്ടു​ള്ള വീ​ട്ടി​ല്‍ മൃ​ത​ദേ​ഹ​മെ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം ന​ട​ത്തും.

Related posts

Leave a Comment