ഭാര്യയെയും മകളെയും ശല്യപ്പെടുത്തിയത് റോയിയെ കോപാകുലനാക്കി, കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയത് ‘ദൃശ്യം’ മോഡലില്‍

crimeകൊല്ലം: രണ്ട് വര്‍ഷം മുമ്പ് കാണാതായ ഓട്ടോഡ്രൈവര്‍ കൃഷ്ണകുമാറിന്റേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ നഗരമധ്യത്തിലെ വിജനമായ പുരയിടത്തില്‍ നിന്ന് ഫൊറന്‍സിക് സംഘം കണ്ടെത്തിയെങ്കിലും തലയോട്ടി കണ്ടെത്താനായില്ല. ഇതിനായി പരിശോധനനടത്തിയെങ്കിലും തലയോട്ടികിടന്ന ഭൂമി കിളച്ചിട്ടിരിക്കുകയാണ്. ഇവിടെ തന്നെയാണോ തലയോട്ടിയി ട്ടതെന്നറിയുന്നതി നും  സംഭവത്തിന് പിന്നില്‍ മറ്റുള്ളവരുടെ ഗൂഢാലോചന ഉണ്ടോയെന്നും അറിയുന്നതിനും  മറ്റുമായി കോടതിയില്‍ ഹാജരാക്കിയ പ്രതി റോയി വര്‍ഗീസിനെ  കസ്റ്റഡിയില്‍ വാങ്ങി ചോദ്യ ംചെയ്യാനായി അപേക്ഷനല്‍കിയെന്ന്  ക്രൈംബ്രാഞ്ച്  എസിപി അശോകന്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ഡിഎന്‍എ ഫലം കൂടി വന്നെങ്കിലെ കണ്ടെടുന്ന ശരീരാവശിഷ്ടങ്ങള്‍ കൃഷ്ണകു മാറിന്റെതാണെ ന്ന് ഉറപ്പുവരുത്താനാവുവെന്നും എസിപി പറഞ്ഞു.

ചിന്നക്കട ഹെഡ്‌പോസ്റ്റോഫീസിന് സമീപം കുളത്തില്‍ പുരയിടത്തില്‍ കൃഷ്ണകുമാറിനെ(42)നെ 2014 നവംബര്‍ മുതല്‍ ആണ് കാണാതായത്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ സുഹൃത്ത് കൊമ്പന്‍ റോയി എന്ന് വിളിക്കുന്ന റോയി വര്‍ഗീസി(42)ന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ചിന്നക്കടയിലെ പഴയ പൈഗോഡൗണിലുള്ള സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് പരിശോധന നടത്തിയത്. താടിയെല്ലും തുടയെല്ലും ഉള്‍പ്പെടെയുള്ള ഭാഗങ്ങളും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളുമാണ് കണ്ടെടുത്തത്. പൊട്ടിയ താടിയെല്ല് സ്ക്രൂ ചെയ്ത് ചേര്‍ത്ത നിലയിലാണ്. പ്രതികളും കൃഷ്ണകുമാറും ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും അവരുടെ വീട്ടിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതിന് പ്രതികാരമായി പ്രതികളായ കൊമ്പന്‍ റോയിയും കൊന്നേമുക്ക് മുരുകനും പൂക്കാലി അയ്യപ്പനും ചേര്‍ന്ന് പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം.

പ്രതികളിലൊരാളുടെ മകളെയും കൃഷ്ണകുമാര്‍ ശല്യപ്പെടുത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മുരുകനും അയ്യപ്പനും തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. കൃഷ്ണകുമാറിനെ കൊലപ്പെടുത്തി ഒരു വര്‍ഷത്തിനുശേഷം പ്രതികള്‍ വീണ്ടും സംഘം ചേര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ കിടന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് സമീപത്തെ പുരയിടത്തിലേയ്ക്ക് എറിഞ്ഞുകളഞ്ഞതായും കൊമ്പന്‍ റോയി വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്നയാളാണ് കൃഷ്ണകുമാര്‍.

2004 നവംബര്‍ 11ന് വീട്ടില്‍ നിന്ന് മീന്‍ വാങ്ങാനായി പുള്ളിക്കട മാര്‍ക്കറ്റിലേയ്ക്ക് പോകവെ റോഡില്‍ കലുങ്കില്‍ ഇരിക്കവെ ഈസ്റ്റ് സ്റ്റേഷനിലെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി എന്നും അന്ന് മുതല്‍ കൃഷ്ണകുമാറിനെ കാണാനില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നും കാട്ടി കൃഷ്ണകുമാറിന്റെ മാതാവ് രാജമ്മ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് എസിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരുടെ കീഴില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസിപി എ അശോകന്‍ നടത്തിവരവെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. കൃഷ്ണകുമാറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതികള്‍ മൂവരും മുന്‍നിരയിലുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തി. മൂവര്‍സംഘം മദ്യപിച്ചിരിക്കുന്നതിനിടെ കൊലപാതകത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സതീഷ് ബിനോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Related posts