അമ്മ എന്നെ വിഷം തന്ന് കൊല്ലാനിരുന്നതാണ്! മാതൃദിനത്തില്‍ കെആര്‍കെ നടത്തിയ വെളിപ്പെടുത്തല്‍ വൈറല്‍; അത് ചെയ്യാത്തത് കഷ്ടമായിപ്പോയെന്ന് കമന്റുകള്‍

krk-story_647_051417023517ബോളിവൂഡ് നടനും നിര്‍മ്മാതാവുമൊക്കെയായിരുന്നെങ്കിലും മലയാളികളുടെ അഹങ്കാരവും അഭിമാനവുമായ മോഹന്‍ലാല്‍ എന്ന് പ്രതിഭയെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചതിനുശേഷമാണ് കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെ പ്രശസ്തനായത്. അന്ന് മലയാളി ട്രോളന്മാര്‍ ചേര്‍ന്ന് കെആര്‍കെയുടെ പേജില്‍ പൊങ്കാലയിട്ട്, അവസാനം അദ്ദേഹത്തെക്കൊണ്ട് മാപ്പുവരെ പറയിച്ചിരുന്നു. ഇപ്പോഴിതാ വിവാദമാകുന്ന അടുത്ത വെളിപ്പെടുത്തലുമായി കെ ആര്‍ കെ നവമാധ്യമങ്ങളില്‍ വീണ്ടും ഇടം നേടിയിരിക്കുന്നു. ലോകമാതൃദിനത്തോടനുബന്ധിച്ച് അദ്ദേഹം ട്വിറ്ററില്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മദേഴ്‌സ് ഡേ യില്‍ ലോകം മുഴുവന്‍ അമ്മമാരെ വാനോളം പുകഴ്ത്തിയിരുന്നു.

എന്നാല്‍ കെ ആര്‍ കെ തന്റെ ട്വിറ്ററില്‍ കുറിച്ചത്, ചെറുപ്പത്തില്‍ തന്നെ ‘അമ്മ വിഷം തന്ന് കൊല്ലുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ്. താന്‍ ചെറുപ്പത്തില്‍ സിനിമ കണ്ട് നടക്കുന്നതുകൊണ്ടും കുടുംബത്തിന്റെ അഭിമാനം ഞാന്‍ കാരണം നശിക്കുമെന്നും ഭയന്നാണ് അന്ന് അമ്മ അങ്ങനെ പറഞ്ഞതെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചു. ആറ് മക്കളുണ്ടായിരുന്നതില്‍ ഏറ്റവും തലതെറിച്ചവന്‍ താനായിരുന്നെന്നും കൃഷി കാര്യങ്ങളില്‍ ഇടപെടുന്നതിന് പകരം സ്‌കൂളില്‍ പോവുകയും കൂട്ടുകാരുടെ കൂടെ സിനിമ കാണാന്‍ പോവുന്നതുമായിരുന്നു തന്റെ ശീലം. ആ അമ്മ അത് ചെയ്യേണ്ടതായിരുന്നു, അന്ന് വിഷം കൊടുക്കാക്കത്തത് വലിയ തെറ്റായിപ്പോയി, എന്നൊക്കെയാണ് പോസ്റ്റിന് താഴെ ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. വലിയ തോതിലുള്ള നെഗറ്റീവ് പബ്ലിസിറ്റിയാണ് ഇപ്പോള്‍ കെആര്‍കെയുടെ ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts