ജി​ല്ല​യി​ലെ എ​ല്ലാ പാ​ട​ങ്ങ​ളിലും ഒ​രേസ​മ​യം വി​ത്തി​റ​ക്കി​യാ​ൽ  ജ​ല​ല​ഭ്യ​ത​യു​ടെ അ​ഭാ​വം നേ​രി​ടാം

പാലക്കാട് : ജി​ല്ല​യി​ലെ എ​ല്ലാ പാ​ട​ങ്ങ​ളി​ലും ഒ​രേ​സ​മ​യം വി​ത്തി​റ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ജ​ല​സേ​ച​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്ന്് ജി​ല്ലാ ക​ളക്ട​ർ ഡോ.​പി.​സു​രേ​ഷ്ബാ​ബു പ​റ​ഞ്ഞു.പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ കൂ​ടി​യാ​ലോ​ചി​ച്ച് സ​ഹ​ക​ര​ണ​ത്തോ​ടെ വി​ത്തി​റ​ക്കി​യാ​ൽ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ കൃ​ഷി വ​കു​പ്പി​നും ജ​ല​സേ​ച​ന വ​കു​പ്പി​നും സാ​ധി​ക്കും.​ ഇ​തു​വ​ഴി ഒ​റ്റ​പ്പെ​ട്ട പാ​ട​ങ്ങ​ളി​ലെ ജ​ല​ല​ഭ്യ​ത​യു​ടെ അ​ഭാ​വ​ത്തെ തു​ട​ർ​ന്ന് കൃ​ഷി വ​ര​ണ്ടു​ണ​ങ്ങു​ത് ത​ട​യാ​നാ​കും.

ജി​ല്ലാ ക​ളക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു​കൊ​ണ്ടാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.മ​ന്ത്രി​സ​ഭാ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ര​ണ്ട് സ്റ്റാ​ളു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.​മൈ​ക്രോ ഇ​റി​ഗേ​ഷ​ന്‍റെ പ്ര​യോ​ഗ​രീ​തി, ഉ​പ​യോ​ഗം എ​ന്നി​വ​യു​ടെ ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തും.​

ജി​ല്ല​യി​ലെ ജ​ല​ദൗ​ർ​ല​ഭ്യം പ​രി​ഗ​ണി​ച്ച് വ​ള​രെ​കു​റ​ച്ച് മാ​ത്രം വെ​ള്ളം ആ​വ​ശ്യ​മാ​യി വ​രു​ന്ന ഈ ​ജ​ല​സേ​ച​ന രീ​തി പി​ന്തു​ട​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്െ ജി​ല്ലാ കളക്ട​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞുജ​ല​ദൗ​ർ​ല​ഭ്യ​ത്തെ തു​ട​ർ​ന്ന് കി​ണ​ർ-​കു​ളം നി​ർ​മാ​ണം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ വി​ശ​ദ​മാ​യ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു.​

ഭൂ​ഗ​ർ​ഭ​ജ​ല നി​ര​പ്പ് ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്രം കി​ണ​റു​ക​ളും കു​ള​ങ്ങ​ളും അ​നു​വ​ദി​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ൽ വ​ര​ണം. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി രൂ​പീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ പ​റ​ഞ്ഞു. നി​ല​വി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​തി​നു വേ​ണ്ട യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.

2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​നു​കീ​ഴി​ൽ ഉ​പ​മി​ഷ​നു​ക​ൾ ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളു​ടെ പ​ദ്ധ​തി​രേ​ഖ സ​മ​ർ​പ്പി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ പ​ൽ​നി​ങ്് ഓ​ഫീ​സ​ർ ഡോ.​എം.​സു​രേ​ഷ് കു​മാ​ർ ,ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വൈ.​ക​ല്യാ​കൃ​ഷ്ണ​ൻ,ഉ​പ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ,വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts