ആരോഗ്യത്തിന് ആവശ്യം സിംഗിൾ..! കെഎസ്ആർടിസിയിൽ ഡ്രൈവർക്കും കണ്ടക്ടർമാർക്കും സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തുമെന്ന് മന്ത്രി തോമസ് ചാണ്ടി

thomas-chandy-lതിരുവനന്തപുരം: ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കെഎസ്ആർടിസിക്ക് 1,000 വോൾവോ ബസ് വാങ്ങാൻ സർക്കാർ തീരുമാനിച്ചിടുണ്ടെന്നും പൊതുഗതാഗതം ജിപിഎസിലേക്ക് മാറ്റുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

കടക്കെണിയിൽനിന്നു കെഎസ്ആർടിസിയെ കരകയറ്റാൻ നിയമിതനായ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലും ഡബിൾ ഡ്യൂട്ടി സംവിധാനം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. ആറരമണിക്കൂറാണ് സിംഗിൾ ഡ്യൂട്ടി. 13 മണിക്കൂർ ഡ്യൂട്ടി ചെയ്താൽ മാത്രമേ ഡബിൾ ഡ്യൂട്ടിക്കു അർഹതയുള്ളൂ. എന്നാൽ പത്തുമണിക്കൂർ വരെ ജോലി ചെയ്യുന്നവർ ഡബിൾ ഡ്യൂട്ടി വാങ്ങിയിരുന്നു. ഇതൊഴിവാക്കാനാണ് നീക്കം.

Related posts