ഉ​പ​യോ​ക്താ​ക്കള്‍ക്ക്‌ കെ​എ​സ്ഇ​ബിയുടെ ഡെപ്പോ​സി​റ്റ്  ഷോക്ക്‌; അടയ്ക്കേണ്ടത് നാലുമാസത്തെ തുക; കൂട്ടലിന്‍റെ കാരണം കേട്ടാലും ഷോക്കടിക്കും…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ക​​​ണ്ണൂ​​​ർ: വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ഷോ​​​ക്ക​​​ടി​​​പ്പി​​​ക്കു​​​ന്ന ഡെപ്പോ​​​സി​​​റ്റ് ന​​​യ​​​വു​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി. ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന വൈ​​​ദ്യു​​​തി​​​യു​​​ടെ നാ​​​ലു​ മാ​​​സ​​​ത്തെ തു​​​ക ഡെ​​പ്പോ​​​സി​​​റ്റാ​​​യി അ​​​ട​​​യ്ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

ര​​​ണ്ടു മാ​​​സം കൂ​​​ടു​​​ന്പോ​​​ൾ ന​​​ൽ​​​കു​​​ന്ന ബി​​​ല്ലി​​​നൊ​​​പ്പം ഡെ പ്പോ​​​സി​​​റ്റും അ​​​ട​​​യ്ക്ക​​​ണ​​​മെന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു​​​ള്ള ബി​​​ല്ലു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്.

ഗാ​​​ർ​​​ഹി​​​ക ക​​​ണ​​​ക്‌​​​ഷ​​​നു​​​ക​​​ൾ​​​ക്കു ര​​​ണ്ടു മാ​​​സം വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ച തു​​​ക​​​യാ​​​ണ് ഒ​​​രു ബി​​​ല്ലാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം ര​​​ണ്ടു ബി​​​ല്ലി​​​നു സ​​​മാ​​​ന​​​മാ​​​യ തു​​​ക (നാ​​​ലു മാ​​​സ​​​ത്തെ തു​​​ക) ഡെപ്പോ​​​സി​​​റ്റാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​ണു നി​​​ർ​​​ദേ​​​ശം.

ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ലാ​​​യി ന​​​ൽ​​​കി​​​യ ബി​​​ല്ലി​​​ൽ ഡെപ്പോ​​​സി​​​റ്റ് തു​​​ക​​​കൂ​​​ടി ചേ​​​ർ​​​ത്തു​​​ള്ള തു​​​ക​​​യാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം വ​​​ലി​​​യ തു​​​ക​​​യാ​​ണു പ​​​ല​​​രും അ​​​ട​​​യ്​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ ഇ​​​തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണു കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം. നേ​​​ര​​​ത്തേ വൈ​​​ദ്യു​​​തി ക​​​ണ​​​ക്ഷ​​​ൻ ന​​​ൽ​​​കു​​​ന്പോ​​​ൾ​​ത്ത​​​ന്നെ സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ ഡെപ്പോ​​​സി​​​റ്റ് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്നു.

വൈ​​​ദ്യു​​​തി​​​നി​​​ര​​​ക്ക് കൂ​​​ടു​​​ക​​​യും പ​​​ഴ​​​യ പ​​​ല ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും ആ​​​ദ്യ​​​കാ​​​ല ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലും കൂ​​​ടു​​​ത​​​ലാ​​​യി വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യു​​​ള്ള ഡെ പ്പോ​​​സി​​​റ്റ് തു​​​ക ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണു പു​​​തു​​​ക്കി​​​യ ഡെപ്പോ​​​സി​​​റ്റ് നി​​​ര​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഡെ​​​പ്പോ​​​സി​​​റ്റ് തു​​​ക​​​യു​​​ടെ പ​​​ലി​​​ശ വ​​​ർ​​​ഷാ​​​വ​​​ർ​​​ഷം വൈ​​​ദ്യു​​​ത​​ബി​​​ല്ലി​​​ൽ കു​​​റ​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം ഒ​​​റ്റ​​​യ​​​ടി​​​ക്ക് വ​​​ലി​​​യ തു​​​ക ഡെപ്പോ​​​സി​​​റ്റാ​​​യി വാ​​​ങ്ങി​​​ക്കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ഗ​​​ഡു​​​ക്ക​​​ളാ​​​യി അ​​​ട​​​യ്ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

Related posts

Leave a Comment