കടക്ക് പുറത്ത്..! എരുമേലിയിൽ ചിട്ടയിലായി വാക്സിൻ : അനർഹരെ പറഞ്ഞയച്ചു!!

എ​രു​മേ​ലി: എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ 380 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. 340 പേ​ർ​ക്ക് ആ​ദ്യ ഡോ​സും 40 പേ​ർ​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സു​മാ​ണ് ന​ൽ​കി​യ​ത്.

300 പേ​ർ 60 വ​യ​സ് മു​ത​ൽ പ്രാ​യ​മേ​റി​യ​വ​രാ​യി​രു​ന്നു. മ​റ്റ് 80 പേ​രി​ൽ 40 പേ​ർ ഓ​ൺ​ലൈ​ൻ മു​ഖേ​നെ ബു​ക്ക്‌ ചെ​യ്ത് എ​ത്തി​യ​വ​രും മ​റ്റ് 40 പേ​ർ ര​ണ്ടാം ഡോ​സ് കി​ട്ടാ​ൻ താ​മ​സം നേ​രി​ട്ട​വ​രു​മാ​യി​രു​ന്നെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സീ​ന ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു.

ഇ​ന്ന് 100 പേ​ർ​ക്ക് ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ ആ​ണ് സ്റ്റോ​ക്ക് ഉ​ള്ള​ത്. 18 മു​ത​ൽ 44 വ​യ​സു​ള്ള ഓ​ൺ​ലൈ​ൻ മു​ഖേ​നെ ബു​ക്ക്‌ ചെ​യ്യു​ന്ന​വ​ർ​ക്ക് 40 വാ​ക്സി​ൻ ഇ​തി​ൽ നീ​ക്കി വെ​ച്ചി​ട്ടു​ണ്ട്.

ബാ​ക്കി 60 വാ​ക്സി​ൻ 60 വ​യ​സ് മു​ത​ലു​ള്ള വ​യോ​ധി​ക​ർ​ക്കാ​ണ് ന​ൽ​കു​ക. വാ​ർ​ഡു​ക​ളി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ മു​ഖേ​നെ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ക്കു​ന്ന ലി​സ്റ്റ് ക്രോ​ഡീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ വ​യോ​ധി​ക​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

വാ​ക്സി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ട് കി​ട്ടാ​ത്ത​വ​ർ​ക്ക് ലി​സ്റ്റി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കും. ലി​സ്റ്റ് ക്രോ​ഡീ​ക​രി​ച്ച ശേ​ഷം ലി​സ്റ്റി​ലു​ള്ള​വ​രെ എ​സ്എം​എ​സ്, ഫോ​ൺ കോ​ൾ എ​ന്നി​വ മു​ഖേ​നെ വി​വ​രം അ​റി​യി​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ഒ​രേ സ​മ​യ​ത്ത് ആ​ളു​ക​ൾ ഒ​ന്നി​ച്ചെ​ത്തി കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ൻ വി​വി​ധ വാ​ർ​ഡു​ക​ൾ​ക്ക് വി​വി​ധ സ​മ​യം ക്ര​മീ​ക​രി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​ൻ ന​ൽ​കു​ക.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ക്യൂ ​നി​ൽ​ക്കാ​നും വ​യോ​ധി​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​നും സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് ഉ​ൾ​പ്പെ​ടെ സ​ഹാ​യ​ങ്ങ​ൾ​ക്ക് ര​ണ്ട് പോ​ലീ​സു​കാ​ർ സേ​വ​ന​ത്തി​നു​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രെ ഇ​ന്ന​ലെ അ​ധി​കൃ​ത​ർ മ​ട​ക്കി അ​യ​ച്ചു.

എ​രു​മേ​ലി​യി​ലെ 23 വാ​ർ​ഡു​ക​ളി​ൽ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്, പ​ഴ​യി​ടം, കി​ഴ​ക്കേ​ക്ക​ര, ചേ​ന​പ്പാ​ടി ഒ​ഴി​കെ മ​റ്റ് 19 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​ണ് എ​രു​മേ​ലി ആ​ശു​പ​ത്രി​യി​ൽ വാ​ക്സി​ൻ ന​ൽ​കു​ക.

നാ​ല് വാ​ർ​ഡു​ക​ളു​ടെ സേ​വ​ന കേ​ന്ദ്രം ക​റി​ക്കാ​ട്ടൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ്.

Related posts

Leave a Comment