പുതിയ ബസ്സുകള്‍ നിരത്തിലിറക്കും! കെഎസ്ആര്‍ടിസിയില്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ കൃ​ത്യ​മാ​യി ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. കെ​എ​സ്ആ​ർ​ടി​സി പു​തി​യ ബ​സ്സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൃ​ഷ്ടി​ക്കും. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്. എ​ല്ലാ​ക്കാ​ല​ത്തും സ​ർ​ക്കാ​രി​ൽ നി​ന്നും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ൾ ഉ​ണ്ട്.

സ​ർ​ക്കാ​രും മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി​ക​ളും യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി ച​ർ​ച്ച ന​ട​ത്തി ഒ​രു ക​രാ​ർ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി തൊ​ഴി​ലാ​ളി​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ച​ർ​ച്ച​യ്ക്ക് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts